KSEB: അടിമുടി മാറ്റം…! സേവനങ്ങൾ വാതിൽപ്പടിയിൽ; ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാനൊരുങ്ങി കെഎസ്ഇബി

KSEB Project: അതത് ഓഫീസുകളിലെ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ഒന്നിച്ചിരുന്നു ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

KSEB: അടിമുടി മാറ്റം...! സേവനങ്ങൾ വാതിൽപ്പടിയിൽ; ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാനൊരുങ്ങി കെഎസ്ഇബി

കെഎസ്ഇബി. (Image Credits: Social Media)

Published: 

28 Sep 2024 | 09:01 PM

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യവുമായി കെഎസ്ഇബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായാണ് കെഎസ്ഇബി രം​ഗത്തെത്തിയിരിക്കുന്നത്. ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായി കെഎസ്ഇബി ആചരിക്കും. തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാൻ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ രണ്ട് രാവിലെ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ‍കുട്ടി നിർ‍വ്വഹിക്കും. ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒക്ടോബർ രണ്ടിന് കെഎസ്ഇബിയുടെ എല്ലാ ജീവനക്കാരും ഓഫീസർമാരും ഓഫീസുകളിൽ എത്തിച്ചേരും. അന്നേ ദിവസം അതത് ഓഫീസുകളിലെ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ഒന്നിച്ചിരുന്നു ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ALSO READ: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ഇതിന് പുറമെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കെഎസ്ഇബി വിശദീകരിച്ചു. പുതിയ കണക്ഷനുകൾ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിൽ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ഉപഭോക്തൃ സേവന വാരമായ ഈ ദിനങ്ങളിൽ ജീവനക്കാർ ചേർന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യണം. അതിനു പുറമെ വിതരണ വിഭാഗം കാര്യാലയങ്ങൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നൽകുന്നതാണ്.

ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തിൽ ജനപ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെഎസ്ഇബി യൂണിറ്റുകൾക്ക് നിർ‍ദ്ദേശം നൽകിയിട്ടുണ്ട്. സേവനത്തിലെ പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി അഭിപ്രായ സർവ്വേ നടത്തും. കൂടാതെ ‘ഉപഭോക്തൃ സദസ്സ് എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും പദ്ധതിയുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍