KSEB EV charging rates: ഇനി ചെലവേറും, ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി
KSEB EV charging rates: വൈകുന്നേരം നാല് മണിക്ക് ശേഷം ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കുത്തനെ ഉയർത്തിയത്. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.
ഇ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി. വൈകുന്നേരം നാല് മണിക്ക് ശേഷം ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കുത്തനെ ഉയർത്തിയത്. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയുള്ള സൗരോർജ മണിക്കൂറുകളിൽ നിരക്ക് മുപ്പത് ശതമാനം കുറയ്ക്കാനും നാല് മണി മുതൽ രാവിലെ ഒമ്പത് വരെ മുപ്പത് ശതമാനം കൂട്ടാനും വൈദ്യുത റെഗുലേറ്ററി കമ്മിഷൻ അനുവാദം നൽകിയിരുന്നു. ഇതുവരെ പകൽ സമയത്തും രാത്രി സമയത്തും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു.
പുതിയ നിരക്ക്
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് മണി വരെ, (18 ശതമനാനം ജിഎസ്ടി ഉൾപ്പെടെ ഒരുയൂണിറ്റിന്)
എസി സ്ലോ ചാർജിങ് – 10.03 രൂപ
ഡിസി ഫാസ്റ്റ് ചാർജിങ് -19.47 രൂപ
വൈകുന്നേരം നാല് മുതൽ രാവിലെ ഒമ്പത് മണി വരെ
എസി സ്ലോ – 16.79
ഡിസി ഫാസ്റ്റ് – 27.41 രൂപ
പഴയനിരക്ക്
എസി സ്ലോ – 10.62 രൂപ
ഡിസി, എസി ഫാസ്റ്റ് – 15.34 രൂപ