Kerala Power Cut Alert : നോ രക്ഷ! ഇന്നും കറണ്ട് പോകും
Kerala Power Cut Alert Tonight: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി രാത്രിയിൽ പീക്ക് ടൈമിലാകും പവർകട്ട് ഉണ്ടാവുക. വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് വൈകിട്ട് 4 മണിയോടെ തന്നെ പല ഉപഫോക്താക്കളുടെയും ഫോണിൽ എസ്. എം. എസ് ആയി എത്തിയിട്ടുണ്ട്. പ്രിതിസന്ധിയിൽ പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തിലും ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വർദ്ധനവ് തന്നെയാണ് ഉണ്ടായത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി രാത്രിയിൽ പീക്ക് ടൈമിലാകും പവർകട്ട് ഉണ്ടാവുക. വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് വൈകിട്ട് 4 മണിയോടെ തന്നെ പല ഉപഫോക്താക്കളുടെയും ഫോണിൽ എസ്. എം. എസ് ആയി എത്തിയിട്ടുണ്ട്. പ്രിതിസന്ധിയിൽ പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തിലും ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വർദ്ധനവ് തന്നെയാണ് ഉണ്ടായത്. പവർ എക്സ്ചേഞ്ച്-ൽനിന്നുള്ള വൈദ്യുതി ലഭ്യത പീക്ക് സമയങ്ങളിൽ കുറഞ്ഞ തോതിലാണ് ലഭ്യമായത് എന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നു.
ഇന്നെലെ വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവാണുണ്ടായത്. ആകെ വൈദ്യുതി ഉപയോഗം 95.82 ദശലക്ഷം യൂണിറ്റിലേക്കും എത്തി. ഇതിൽ 24.73 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉത്പാദിപ്പാക്കാൻ കഴിഞ്ഞത്. ബാക്കി 71.06 ദശലക്ഷം യൂണിറ്റ് ഇറക്കുമതി ചെയ്യുകയായിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി ഉത്പാദനത്തിനായി ആശ്രയിക്കുന്ന ഡാമകുളിലെ ജല നിരപ്പിലും ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ കെ. എസ്. ഇ. ബിക്ക് കീഴിൽ വരുന്ന ഡാമുകളിൽ, ആകെ സംഭരംണ ശേഷിയുടെ 61.69 ശതാമാനം ജലം മാത്രമാണുള്ളത്. അതേ സമയം ഇത് കഴിഞ്ഞ വർഷം 78.31 ശതമാനം ആയിരുന്നു.
Also Read: ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്, അനധികൃത സ്വത്ത് കേസിൽ നാല് വർഷം കഠിന തടവും പിഴയും
വൈദ്യുതി പ്രതിസന്ധിയിൽ ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു എന്നാണ് അറിയിച്ചത്. എന്നാൽ എന്നത്തേക്ക് ഈ പ്രതിസന്ധി അവസാനിക്കുമെന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല. കേരളത്തിന് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുകയാണ് പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രധാന പോംവഴി. കെഎസ്ഇബിയുടെ നേതൃത്വത്തിലും സർക്കാർ തലത്തിലും ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എങ്കിലും ആശാവഹമായ ഒരു വാർത്ത വന്നിട്ടില്ല. കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മഹാരാഷ്ട്രയിലും ഡയറക്ടർ ബോർഡ് അംഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലും എത്തിയിരുന്നു.
വി.ഡി സതീശൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം അവർ അധികാരത്തിൽ വന്നതിന് ശേഷമുള്ള വലിയൊരു വെല്ലുവിളിയാണ് ഇപ്പോഴത്തെ ഈ വൈദ്യുതി പ്രതിസന്ധി. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ എത്രയും വേഗം പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ് അധികാരികൾ.
English Summary
Power restrictions will continue in the state today. As in recent days, the power cut will occur during the peak hours at night. Many consumers have already received SMS notifications about the impending power outage by 4 PM.