ഓണക്കിറ്റിൽ മെഴുകുതിരി കൂടി വച്ചാൽ ഉപകാരമാകും! ഇന്നും കരണ്ട് പോയേക്കും; മുന്നറിയിപ്പുമായി KSEB
KSEB power outage in Kerala today: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യതയെന്ന് കെഎസ്ഇബി (KSEB) മുന്നറിയിപ്പ്. പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

Kseb Power Outage In Kerala Today
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യതയെന്ന് കെഎസ്ഇബി (KSEB) മുന്നറിയിപ്പ്. പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ വൈദ്യുതി ഉപയോഗം താരതമ്യേനെ ഉയർന്ന നിലയിൽ ആയിരുന്നെങ്കിലും പവർ എക്സ്ചേഞ്ച് ൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യാമായതിനാൽ നിയന്ത്രണം ആവശ്യമായി വന്നില്ല എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം, 74 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങി.
ഇന്ന് വൈദ്യുതി ഉപയോഗത്തിൽ 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. കഴിഞ്ഞ ചില ദിവസങ്ങളിൽ പവർ എക്സ്ചേഞ്ചിൽ നിന്നും വേണ്ടത്ര വൈദ്യുതി ലഭ്യമായതിനാൽ നിയന്ത്രണം ആവശ്യമായി വന്നില്ല എന്ന് കെഎസ്ഇബി പറയുന്നു. വൈകുന്നേരങ്ങളിലെ പീക്ക് ഉപയോഗ സമയം വൈകിട്ട് 7.30 നോട് അടുപ്പിച്ചാണ് എന്ന് കെഎസ്ഇബിയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
Also Read: കള്ളനും പ്രിയം ഈ പ്രിയദർശിനി! വെറും 2 മോഷണം, നഷ്ടം 5 പവൻ; കള്ളന് നേട്ടം 5 ലക്ഷം
ഇത്തരത്തിൽ വൈദ്യുതി നിയന്ത്രണം തുടരാനാണ് കെ എസ്ഇബി ഉദ്ദേശിക്കുന്നത് എങ്കിൽ സർക്കാർ നൽകാൻ പോകുന്ന ഓണക്കിറ്റിൽ മെഴുകുതിരിയും കൂടി വച്ചാൽ ഉപകാരമാകുമെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു ആശ്വാസം എന്ന നിലയിൽ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി കിട്ടിയിട്ടുണ്ട്.
പകൽ 200 മെഗാവാട്ടും രാത്രിയിൽ പീക്ക് ടൈമിൽ നാലുമണിക്കൂർ 100 മെഗാവാട്ടും വൈദ്യുതി ബാറ്ററി എനർജി സ്റ്റോറേജിൽ (ബെസ്) നിന്ന് ലഭിക്കും. പകലും രാത്രിയും യൂണിറ്റിനു 2.93 രൂപയാണ് നിരക്ക്. 25 വർഷത്തേയ്ക്കുള്ള കരാരിൽ 2028 ഏപ്രിൽ മുതൽ വൈദ്യുതി കിട്ടിത്തുടങ്ങും.
ജൂൺ 30ന് മുമ്പ് പദ്ധതി നടപ്പായാൽ സംസ്ഥാനാന്തര ട്രാൻസമിഷൻ ചാർജിൽ ഇളവ് കിട്ടും. വരും വർഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നിൽക്കണ്ടാണ് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കടക്കുന്നത്. അതേസമയം ഗ്രിഡിലേയ്ക്ക് നൽകുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 4.34 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പുരപ്പുറ സോളാർ ഉത്പാദകർ നൽകിയി ഹർജി റഗുലേറ്ററി കമ്മീഷൻ തള്ളി.
സോളാർ ഉത്പാദകർ ഉപയോഗിച്ചശേഷം ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് നിലവിൽ യൂണിറ്റിന് 3.26 രൂപയാണ് നിരക്ക്. ഇത് യൂണിറ്റിന് 4.34 രൂപ ആക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ആവശ്യം കമ്മിഷൻ തള്ളി. പകൽ വൈദ്യുതിക്ക് ശരാശരി യൂണിറ്റിന് 2.50 രൂപയുള്ളപ്പോഴാണ് സോളാർ ഉത്പാദകർക്ക് 3.26 രൂപ നൽകുന്നതെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽക്കൂടിയാണ് ഉപയോക്താക്കളുടെ ആവശ്യം തള്ളിയത്.
സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ് എന്ന് കെഎസ്ഇബി അറിയിച്ചു. 2026 ജൂൺ–ജൂലൈ മാസങ്ങളിൽ സാധാരണ മഴ ലഭിക്കുമെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ അടിസ്ഥാനമാക്കിയാണ് കെഎസ്ഇബി വൈദ്യുതി ലഭ്യത സംബന്ധിച്ച ആസൂത്രണം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതുമൂലം പ്രധാന ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതാണ് കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കിത്തീർത്ത ഘടകങ്ങളിൽ ഒന്ന് എന്ന് ഫെയ്സ്ബുക്കിലൂടെ കെഎസ്ഇബി വിശദീകരിച്ചു.
English Summary
KSEB warns that there is a possibility of power outage in Kerala today. It has been informed that there is a possibility of regulation this evening if power is not available from outside. KSEB estimates that the consumption may increase up to 500 MW. Although the electricity consumption was relatively high yesterday, the regulation was not necessary as the required electricity was available from the Power Exchange.