KSRTC New Bus: 100 പുതിയ ബസുകളുമായി കെഎസ്ആർടിസി; വരവ് ആഘോഷമാക്കാൻ ജീവനക്കാരുടെ കലാപരിപാടികൾ

KSRTC New Bus Arrival: ത്രിവർണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്സുമുള്ള കെഎസ്ആർടിസിയുടെ പുതിയ ബസുകളും വാഹനപ്രദർശനത്തിൽ അണിനിരക്കും. പുതിയ രൂപത്തിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

KSRTC New Bus: 100 പുതിയ ബസുകളുമായി കെഎസ്ആർടിസി; വരവ് ആഘോഷമാക്കാൻ ജീവനക്കാരുടെ കലാപരിപാടികൾ

Ksrtc New Bus

Published: 

08 Aug 2025 09:00 AM

തിരുവനന്തപുരം: പുതിയ ബസുകളുടെ വരവ് ആഘോഷമാക്കാൻ ഒരുങ്ങി കെഎസ്ആർടിസി (KSRTC New Bus). ഇതിൻ്റെ ഭാ​ഗമായി തിരുവനന്തപുരം കനകക്കുന്നിൽ മൂന്നു ദിവസത്തെ വാഹനപ്രദർശനവും ജീവനക്കാരുടെയും ബന്ധുക്കളുടെയും കലാപരിപാടികളും സംഘടിപ്പിക്കുന്നതാണ്.

ഈ മാസം 22 മുതൽ 24 വരെ നടത്തുന്ന വാഹനപ്രദർശനത്തിൽ പ്രമുഖ വാഹനനിർമാണ കമ്പനികളും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം ത്രിവർണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്സുമുള്ള കെഎസ്ആർടിസിയുടെ പുതിയ ബസുകളും വാഹനപ്രദർശനത്തിൽ അണിനിരക്കും. പുതിയ രൂപത്തിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

സ്ലീപ്പറും മിനി ബസുകളും ഉൾപ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആർടിസി രം​ഗത്തിറക്കുന്നത്. 21-ന് പുതിയ ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. അതിനിടെ കെഎസ്ആർടിസിക്ക് സ്വന്തമായി ഒരു ക്രിക്കറ്റ് ടീം രൂപവത്‌കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ അറിയിക്കുകയും ചെയ്തു.

ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റിന്റെ സമ്മാനദാനം നിർവഹിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ കെഎസ്ആർടിയുടെ നഷ്ടം 62 കോടിയായിരുന്നു. ഇപ്പോൾ അത് 10 കോടി കുറഞ്ഞ് 51 കോടിയിലേത്തിയിരിക്കുന്നു. കെഎസ്ആർടിസി നഷ്ടത്തിൽ നിന്ന് കരകയറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും