KSRTC Free Travel: ഇന്നുമുതൽ ബസ് യാത്ര തികച്ചും സൗജന്യം! സ്ത്രീകൾക്ക് 15 കിലോ ലഗേജും കൊണ്ടുപോകാം

KSRTC Bus Women Free Travel: ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും യാത്രാ ച്ചെലവ് പൂർണ്ണമായും ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നതാണ്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. ഇന്ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

KSRTC Free Travel: ഇന്നുമുതൽ ബസ് യാത്ര തികച്ചും സൗജന്യം! സ്ത്രീകൾക്ക് 15 കിലോ ലഗേജും കൊണ്ടുപോകാം

പ്രതീകാത്മക ചിത്രം

Published: 

15 Jun 2026 | 06:54 AM

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന വനിതകൾക്ക് ഇരട്ടി മധുരവുമായി പുതിയ സർക്കാർ ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇന്ന് മുതൽ തുടക്കം. ഇന്ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നതാണ്. ഉദ്ഘാടനത്തിന് മുൻപുള്ള യാത്രകളിൽ സൗജന്യമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിശ്ചിത റൂട്ടുകളിൽ സർവീസ് നടത്തുന്ന 3,125 ട്രാൻസ്‌പോർട്ട് ബസുകളിലാണ് സ്ത്രീകൾക്ക് ഇനി മുതൽ തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുക. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. തിരിച്ചറിയൽ കാർഡ് ആവശ്യമില്ല. യാത്ര സൗജന്യമാക്കുന്നതിനൊപ്പം തന്നെ വലിയൊരു ലഗേജ് ആനുകൂല്യവും അധികൃതർ സ്ത്രീകൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: കെഎസ്‌ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; ബസിൽ കയറും മുമ്പ് ഇവ ശ്രദ്ധിച്ചോണേ…

കണ്ടക്ടറിൽ നിന്ന് ‘പ്രിയദർശിനി’ ടിക്കറ്റ് വാങ്ങണം. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിലാണ് സൗജന്യം യാത്ര ലഭിക്കുക. ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും യാത്രാ ച്ചെലവ് പൂർണ്ണമായും ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നതാണ്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.

15 കിലോഗ്രാം ലഗേജും സൗജന്യം

സാധാരണയായി ബസുകളിൽ വലിയ ബാഗുകളോ സാധനങ്ങളോ കൊണ്ടുപോകുമ്പോൾ ലഗേജ് ചാർജ് പ്രത്യേകം നൽകേണ്ടി വരാറുണ്ട്. എന്നാൽ പുതിയ പദ്ധതി അനുസരിച്ച്, സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസുകളിലുള്ളതുപോലെ 15 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകുന്നത് സൗജന്യമായി കൊണ്ടുപോകാം. സ്ത്രീകൾക്കൊപ്പം നാലു മുതൽ 11 വയസ്സുവരെയുള്ള ആൺകുട്ടികളുണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റെടുക്കണം.

ചെറുകിട കച്ചവടം നടത്തുന്ന സ്ത്രീകൾക്കും, കൃഷിസ്ഥലങ്ങളിൽ നിന്നും പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്ന സാധാരണക്കാരായ വനിതകൾക്കും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ സർക്കാർ അനുവദിച്ചിരിക്കുന്ന ഈ ലഗേജ് ഇളവ്. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കിയിരുന്നു.

ഓർഡിനറി ബസുകളുടെ എണ്ണം, ജില്ല തിരിച്ച്

തിരുവനന്തപുരം 687, കൊല്ലം 415, പത്തനംതിട്ട 150, ആലപ്പുഴ 227, കോട്ടയം 162, ഇടുക്കി 125, എറണാകുളം 325, തൃശൂർ 153, പാലക്കാട് 122, മലപ്പുറം 98, കോഴിക്കോട് 156, വയനാട് 172, കണ്ണൂർ 205, കാസർകോട് 128 എന്നിങ്ങനെയാണ് ഓരോ ജില്ലയിലെയും കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ എണ്ണം.

English Summary:

KSRTC introduces free travel for women on Priyadarshini bus services From Today June 15th Monday. Enjoy the benefit of carrying up to 15kg of luggage for free. Check routes, eligibility, and the List of KSRTC Buses.

 

 

 

 

 

 

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ