KSRTC : കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ കണ്ടിട്ടുണ്ടോ ? ഇതാണ് ആ കിടിലം ബസ്; വേറെ ലെവല്‍

KSRTC Royal View Double Decker Bus Service : ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂന്നാറിലെ സഞ്ചാരികൾക്കുള്ള കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമാണിത്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഈ ബസ് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ആരംഭിച്ചിരുന്നു. ഇത് ഏറെ ജനപ്രീതി നേടി. ഇതേ മാതൃകയില്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തും

KSRTC : കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ കണ്ടിട്ടുണ്ടോ ? ഇതാണ് ആ കിടിലം ബസ്; വേറെ ലെവല്‍

കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍

Published: 

31 Dec 2024 | 07:16 PM

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടന്നു. ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂന്നാറിലെ സഞ്ചാരികൾക്കുള്ള കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമാണിത്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഈ ബസ് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ആരംഭിച്ചിരുന്നു. ഇത് ഏറെ ജനപ്രീതി നേടി. ഇതേ മാതൃകയില്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തും.

വീഡിയോ കാണാം

പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക്

അതേസമയം, പ്രതിദിന വരുമാനത്തില്‍ കെഎസ്ആര്‍ടിസി സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞയാഴ്ച തിങ്കളാഴ്ച 9.22 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. 2023 ഡിസംബര്‍ 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇതോടെ മറികടന്നത്. മികച്ച വരുമാന നേട്ടത്തില്‍ മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദിച്ചിരുന്നു.

മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതും വരുമാന വര്‍ധനവില്‍ സഹായകരമായി. തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും പ്രയോജനപ്പെട്ടു. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടങ്ങാതെ നടത്താനും സാധിച്ചു. ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്തതും, വന്‍ നഷ്ടത്തിലുള്ളതുമായ ട്രിപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം വരുമാന വര്‍ധനവില്‍ കെഎസ്ആര്‍ടിസിക്ക് സഹായകരമായിരുന്നു.

Read Also : പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക്‌; കെഎസ്ആര്‍ടിസി ഇത് എങ്ങനെ സാധിച്ചു ?

ഹൗസ് കീപ്പിംഗ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി

അതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാർക്ക് നല്‍കിവന്ന ഹൗസ് കീപ്പിംഗ് ട്രെയിനിംഗ് പൂര്‍ത്തിയായി. ‘മാലിന്യമുക്ത കെഎസ്ആർടിസി’ എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട്‌ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും ഓഫീസുകളിലും വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടപ്പാക്കിയത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കാമ്പെയ്ന്‍ നടത്തിയത്.

നവംബര്‍ ഒന്നിന് ആരംഭിച്ച ട്രെയ്‌നിംഗ് പരിപാടി ഡിസംബര്‍ 18 വരെ നീണ്ടു. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലാണ് പരിശീലനം തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലെയും സിഎല്‍ആര്‍ ജീവനക്കാര്‍ക്കും ഹൗസ് കീപ്പിംഗ് ട്രെയിനിംഗ് ലഭിച്ചു.

കെഎസ്ആർടിസിയിലെ 427 ജീവനക്കാര്‍ പരിശീലന പരിപാടിയില്‍ ഭാഗമായി. കെഎസ്ആർടിസി ഹൗസ് കീപ്പിംഗ് സ്റ്റേറ്റ് കോഡിനേറ്റർ ശശികല ഗജ്ജാറാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലായി പരിശീലനം സംഘടിപ്പിച്ചു. എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍ ഹൗസ് കീപ്പിംഗ് ട്രെയിനിംഗില്‍ ഭാഗമായി.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ