KSRTC Conductor: സര്‍വീസിനിടയ്ക്ക് ഡ്രൈവറുമായി അധിക സംസാരം; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
KSRTC Conductor Suspended: പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. സര്‍വീസിനിടയില്‍ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തിരുവനന്തപുരം: വനിതാ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബദലിയിലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാര്യയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. സര്‍വീസിനിടയില്‍ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം
തിരുവനന്തപുരം: ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമെന്ന് മാതാവ്. ആറ് കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിച്ച് ബില്ലില്‍ ഒപ്പിട്ട് നല്‍കാന്‍ മേലുദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒപ്പിട്ട് കൊടുത്താല്‍ താന്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജയ്‌സള്‍ അലക്‌സിന്റെ മാതാവ് ജമ്മ അലക്‌സാണ്ടര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് ചെങ്കോട്ടുകോണത്തിന് സമീപത്തെ വീട്ടില്‍ ജയ്‌സണ്‍ അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിലേക്ക് പോയി തിരിച്ചുവന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.