KSRTC Free Travel: കെഎസ്ആര്‍ടിസി സൗജന്യയാത്ര മലപ്പുറത്തുകാര്‍ക്കില്ല; ഈ ജില്ലക്കാര്‍ക്കും നിരാശ

Malappuram and Kozhikode Women May Not Fully Benefit From KSRTC Free Travel: വിഡി സതീശന്‍ സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണ് കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യയാത്ര. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കിക്കൊണ്ടായിരിക്കും പ്രവര്‍ത്തനം.

KSRTC Free Travel: കെഎസ്ആര്‍ടിസി സൗജന്യയാത്ര മലപ്പുറത്തുകാര്‍ക്കില്ല; ഈ ജില്ലക്കാര്‍ക്കും നിരാശ

കെഎസ്ആര്‍ടിസി സൗജന്യയാത്ര

Published: 

23 May 2026 | 02:54 PM

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര എല്ലാ ജില്ലക്കാര്‍ക്കും പ്രയോജനപ്പെടില്ല. പൊതുഗതാഗതത്തിനായി കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത് കൂടുതലായുള്ള ജില്ലകളിലെ സ്ത്രീകള്‍ക്ക് ആയിരിക്കും പദ്ധതി പ്രയോജനം ചെയ്യുന്നത്. ഏഴ് ജില്ലകളില്‍ 25 ശതമാനത്തില്‍ താഴെയാണ് കെഎസ്ആര്‍ടിസി സര്‍വീസുകളുള്ളതെന്നും അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാരിന്റെ നീക്കം ഗുണം ചെയ്‌തേക്കില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍

തിരുവനന്തപുരം ജില്ലയില്‍ 60.50 ശതമാനം, കൊല്ലത്ത് 49 ശതമാനം, പത്തനംതിട്ട 36.80 ശതമാനം, ആലപ്പുഴ 48.90 ശതമാനം, കോട്ടയം 37.80 ശതമാനം, ഇടുക്കി 38.40 ശതമാനം, എറണാകുളം 24.70 ശതമാനം, തൃശൂര്‍ 15.60 ശതമാനം, പാലക്കാട് 14.60 ശതമാനം, മലപ്പുറം 9.40 ശതമാനം, കോഴിക്കോട് 14 ശതമാനം, വയനാട് 40.10 ശതമാനം, കണ്ണൂര്‍ 16.10 ശതമാനം, കാസര്‍കോട് 24.30 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇവര്‍ക്ക് നേട്ടം

കണക്കുകള്‍ വ്യക്തമാക്കുന്നത് പോലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറ്റവും കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്ക് പദ്ധതി വഴി വലിയ നേട്ടമാണ് കൈവരാന്‍ പോകുന്നത്.

എന്നാല്‍ മലപ്പുറത്ത് വെറും 9.4 ശതമാനമാണ് കെഎസ്ആര്‍ടിസി സര്‍വീസുകളുള്ളത്. അതിനാല്‍ തന്നെ ജില്ലയിലെ ഭൂരിഭാഗം യാത്രകളും സ്വകാര്യ ബസുകളെ ആശ്രയിച്ച് നടക്കുന്നതിനാല്‍, പുതി പദ്ധതി കാര്യമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കില്ല. മലപ്പുറത്തിന് പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്ക് സൗജന്യയാത്ര തിരിച്ചടി സൃഷ്ടിക്കുന്നു.

കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യയാത്ര

വിഡി സതീശന്‍ സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണ് കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യയാത്ര. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കിക്കൊണ്ടായിരിക്കും പ്രവര്‍ത്തനം.

പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് പ്രതിദിനം കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നത്. ഇവരെ കണ്ടെത്താനായി കെഎസ്ആര്‍ടിസി ജെന്‍ഡര്‍ ടിക്കറ്റിങ് നടപടികള്‍ നടത്തിയിരുന്നു. ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിച്ചേക്കും.

Also Read: KSRTC Free Travel: സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടി വരെ നഷ്ടം; ജൂൺ 15 മുതൽ നടപ്പാക്കാൻ നീക്കം

നഷ്ടം കോടികള്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത് കോടികളുടെ നഷ്ടമാണ്. ഓര്‍ഡിനറി ബസില്‍ മാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ നഷ്ടം ഏകദേശം 57 കോടിയായിരിക്കും. സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളിലാണെങ്കില്‍ 65 കോടിയും, ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നടപ്പാക്കുകയാണെങ്കില്‍ 90 കോടിയും നഷ്ടമുണ്ടായിരിക്കും. എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിക്കുകയാണെങ്കില്‍ നഷ്ടം 112 കോടിയായിരിക്കുമെന്നും കെഎസ്ആര്‍ടിസി സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം മൂന്ന് മാസത്തെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

കര്‍ണാടക മോഡലാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെങ്കിലും അവിടെ എസി, സ്ലീപ്പര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളാണ് ഈ ആനുകൂല്യമുള്ളത്. ആര്‍ക്കെല്ലാം സൗജന്യയാത്ര നടത്താനാകുമെന്നോ ഏതെല്ലാം ബസുകളില്‍ ലഭിക്കുമെന്നോ ഉള്ള കാര്യം ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര നടപ്പാക്കാന്‍ ഗതാഗത വകുപ്പുമന്ത്രി സിപി ജോണ്‍ ഉദ്യോഗസ്ഥരുടെ ടയോഗം വിളിച്ചു.

English Summary

The KSRTC free travel scheme for women may face implementation challenges in Malappuram and Kozhikode due to bus shortages, limited services, and strong dependence on private buses in many routes across the two districts.

Follow Us
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
മാമ്പഴം കഴിച്ചാൽ ചൂടുകൂടുമോ?
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്