Murder Attempt: ലോ കോളേജ് വിദ്യാർഥിയെ ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; തിരുവനന്തപുരത്ത് 18കാരൻ അറസ്റ്റിൽ
Law College Student Murder Attempt:ഹോസ്റ്റലിലെത്തിയ ഒൻപതംഗ സംഘം റിസ്വാനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഈ സമയം റിസ്വാൻ കൈകൊണ്ട് തടുക്കുകയും ഇടതുകൈമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു.

Law College Student Murder Attempt
തിരുവനന്തപുരം: ലോ കോളേജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഇക്കഴിഞ്ഞ 15ന് രാത്രി 9.30ഓടെയായിരുന്നു സംഭവം.
ലോ കോളേജ് വിദ്യാർത്ഥിയായ കാസർകോട് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇവിടെ സമീപത്തെ ഹോസ്റ്റലിലാണ് റിസ്വാൻ താമസിക്കുന്നത്. ഹോസ്റ്റലിലെത്തിയ ഒൻപതംഗ സംഘം റിസ്വാനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഈ സമയം റിസ്വാൻ കൈകൊണ്ട് തടുക്കുകയും ഇടതുകൈമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു.
Also Read:കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി; ഒരാളുടെ നില അതീവ ഗുരുതരം
കേസിലെ ഒന്നാംപ്രതിയായ കിച്ചാമണി ഒളിവിലാണ്. രണ്ടും മൂന്നും പ്രതികൾ നേരത്തെ സ്റ്റേഷനിൽ ഹാജരായി. മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണ്. സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ, സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,സൂരജ്,സി.പി.ഒമാരായ ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ,ഷംല,വൈശാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.