Kottayam Accidental Shooting: കോട്ടയത്ത് തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

Kottayam Accidental Shooting:. കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ അയാൾക്ക് വെടിയേൽക്കുകയായിരുന്നു....

Kottayam Accidental Shooting: കോട്ടയത്ത് തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

Kottayam (2)

Updated On: 

13 Jan 2026 | 07:46 AM

കോട്ടയം: പുഴവൂരിൽ തോക്കുമായി സ്കൂട്ടറിൽ പോകവേ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം.ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ടു മറയുകയായിരുന്നു. കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ അയാൾക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തോക്കിൽ പെട്ടെന്ന് പിടിച്ചപ്പോൾ വെടി ഏൽക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം തോക്കിന് ലൈസൻസ് ഉള്ളതാണെന്ന് കുറവിലങ്ങാട് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീടിനു സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വണ്ടി മറിഞ്ഞപ്പോൾ പെട്ടെന്ന് കയ്യിലുള്ള തോക്ക് പിടിച്ചപ്പോഴാണ് അപകടം. അതേസമയം എന്തിനാണ് രാത്രിയിൽ തോക്ക് കൈവശം വെച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ ഇരുന്ന അനശ്ചിത കാലത്തേക്കുള്ള സമരം മാറ്റിവെച്ചു. ജനുവരി 13 ചൊവ്വാഴ്ച മുതൽ സമരം ആരംഭിക്കാൻ ഇരിക്കെയാണ് തീരുമാനം. ആരോഗ്യവകുപ്പുമായി നടന്ന ചർച്ച അനുകൂലമായതോടെയാണ് സമരം മാറ്റിവയ്ക്കുകയാണെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചത്.

അതേസമയം പ്രസ്തുത വിഷയങ്ങളിൽ സർക്കാർ നടപടി എടുക്കുന്നത് വരെ ഔദ്യോഗികമായി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യ ധനകാര്യ മന്ത്രിമാരും ആയിട്ടായിരുന്നു ചർച്ച. ഡോക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി എന്നും അതിൽ തൃപ്തി ഉണ്ടെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പളം-ഡിഎ കുടിശിക പൂര്‍ണമായും നല്‍കുക, താത്കാലിക-കൂട്ടസ്ഥലംമാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഡോക്ടര്ഡമാർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ.

Related Stories
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വർഷത്തോളം സൂക്ഷിക്കാം
ഭവന വായ്പകള്‍ പലതരം, ഏതെടുക്കണം?
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌