5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

E T Mohammed Basheer: രാഹുല്‍ കഴിഞ്ഞാല്‍ പിന്നെ ഇ ടി; മലപ്പുറത്തിന്റെ സ്വന്തം ഇ ടി മുഹമ്മദ് ബഷീര്‍

Who is E T Mohammed Basheer: 2014ല്‍ ഇ അഹമ്മദിന് മലപ്പുറത്ത് നിന്നുതന്നെ 1.94,739 വോട്ടായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു.

E T Mohammed Basheer: രാഹുല്‍ കഴിഞ്ഞാല്‍ പിന്നെ ഇ ടി; മലപ്പുറത്തിന്റെ സ്വന്തം ഇ ടി മുഹമ്മദ് ബഷീര്‍
ET Muhammed Basheer
shiji-mk
Shiji M K | Updated On: 05 Jun 2024 13:05 PM

ഇക്കാലമത്രയും മത്സരിച്ച തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റിലേക്ക് എത്തുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കിയത് ഇ ടിയാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയത് മലപ്പുറത്ത് നിന്ന് തന്നെ പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു. അത് 2,60,153 വോട്ട് ആയിരുന്നു.

2014ല്‍ ഇ അഹമ്മദിന് മലപ്പുറത്ത് നിന്നുതന്നെ 1.94,739 വോട്ടായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു.  2024ലെ വോട്ടെണ്ണുമ്പോള്‍ ഇ ടിക്ക് എതിരാളികളായി ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പൊന്നാനി മണ്ഡലത്തിലെ എംപിയായിരുന്ന ഇ ടിയെ മലപ്പുറത്തേക്ക് മാറ്റി മത്സരിപ്പിക്കുകയായിരുന്നു. അത് വളരെ മികച്ചൊരു തീരുമാനം തന്നെയാണെന്ന് ഇ ടി തെളിയിച്ചിരിക്കുകയാണ്.

6,44,006 വോട്ടാണ് ഇ ടിക്ക് ലഭിച്ചത്. വി വസീഫിന് 3,43,888 വോട്ടാണ് മണ്ഡലത്തില്‍ നിന്ന് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി ഡോ എം അബ്ദുള്‍സലാമിന് ലഭിച്ചത് 85,361 വോട്ടാണ് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീറിന്റെ ജന്മനാടായ വാഴക്കാട് ഉള്‍പ്പെടുന്നത് മലപ്പുറം മണ്ഡലത്തിലാണ്.

ആരാണ് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രത്ത് ഇ ടി മൂസക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ജൂലൈ 1നാണ് ബഷീറിന്റെ ജനനം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

പിന്നീട് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1985ലാണ് ബഷീര്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ കരുണാകരന്‍, എകെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുടെ കീഴില്‍ ആ വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. 2009 മുതല്‍ പാര്‍ലമെന്റ് അംഗവുമാണ്.

ഇ ടി മുഹമ്മദ് ബഷീറിന്റെ രാഷ്ട്രീയ ജീവിതം

  • 2013- സെക്രട്ടറി, ദേശീയ കമ്മിറ്റി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്
  • 2013- അംഗം, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി, അംഗം, കേന്ദ്ര വഖഫ് കൗണ്‍സില്‍
  • 2012- അംഗം, ആഭ്യന്തര കാര്യാലയ സ്റ്റാന്റിംഗ് കമ്മിറ്റി
  • 2012- അംഗം, മനുഷ്യ വിഭവ വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  • 2011- ദേശീയ സെക്രട്ടറി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്
  • 2009- 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 2006- ചെയര്‍മാന്‍, അന്ധര്‍ക്കുള്ള ആഗോള ഇസ്ലാമിക് ഫൗണ്ടേഷന്‍, പുളിക്കല്‍, മലപ്പുറം, കേരളം
  • 2006- ചെയര്‍മാന്‍, സി എച്ച് സെന്റര്‍, തിരുവനന്തപുരം
  • 2006- അംഗം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി
  • 2006- സെക്രട്ടറി, ഇന്ത്യന്‍ മുസ്ലിം ലീഗ്, കേരള സംസ്ഥാന കമ്മിറ്റി
  • 2001-2004- അംഗം, പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്റ്റ്; നിരീക്ഷക കമ്മിറ്റി (കേരള നിയമസഭ പ്രതിനിധീകരിയ്ക്കുന്നു)
  • 2001-2004- അംഗം, ഗവേണിംഗ് കൗണ്‍സില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല, (കേരള നിയമസഭ പ്രതിനിധീകരിയ്ക്കുന്നു)
  • 2001-2004- ചെയര്‍മാന്‍, കേരള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി
  • 1996-2001- അംഗം, കേരള നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
  • 1991-1996 & 2004-2006- മന്ത്രി, വിദ്യാഭ്യാസം, കേരള സര്‍ക്കാര്‍
  • 1985 and 1991-2006- ഇ ടി മുഹമ്മദ് ബഷീര്‍ കേരള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി (നാല് തവണ)
  • 31 Aug. 2009- അംഗം, സാമൂഹിക നീതി – ശാക്തീകരണ സ്റ്റാന്റിംഗ് കമ്മിറ്റി
  • 23 Sep. 2009- അംഗം, പരാതിക്കമ്മിറ്റി
  • 19 Oct. 2016- അംഗം, ശാസ്ത്രം & സാങ്കേതികം, പരിസ്ഥിതി & വനം സ്റ്റാന്റിംഗ് കമ്മിറ്റി
  • 6 Jan. 2018- അംഗം, ഗവണ്മെന്റ് അഷ്വറന്‍സസ് കമ്മിറ്റി
  • 1 Sep. 2014 – 18 Oct. 2016- അംഗം, കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, ന്യൂനപക്ഷ കാര്യാലയ മന്ത്രാലയം
  • 1 Sep. 2014 – 18 Oct. 2016- അംഗം, വ്യവസായ സ്റ്റാന്റിംഗ് കമ്മിറ്റി
  • 16-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (രണ്ടാമത് തവണ)

വിദ്യാഭ്യാസമന്ത്രിയായ ബഷീര്‍

  • സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തി.
  • കണ്ണൂര്‍ സര്‍വകലാശാല , സംസ്‌കൃത സര്‍വകലാശാല, കാലടി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് എന്നിവ കൊച്ചിയില്‍ സ്ഥാപിക്കുന്നു.
  • വിവരസാങ്കേതികവിദ്യയുടെ വിപുലീകരണം വിദ്യാഭ്യാസത്തെ പ്രാപ്തമാക്കി, സെക്കന്‍ഡറി തലത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി.
  • ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും പ്രത്യേക പാക്കേജ് നടപ്പാക്കി.