5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Karunya Pharmacies: കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കാരുണ്യ ഫാർമസികളിൽ; നാളെ മുതൽ ലഭ്യമാക്കും

Cancer medicine at Karunya Pharmacies: ആദ്യഘട്ടത്തിൽ 14 ജില്ലകളിലെയും ഓരോ ഫാർമസികളിലാണു മരുന്നു വിതരണം. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വിൽക്കുകയെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നുകൾ വിപണിവിലയിൽ നിന്ന്‌ 26-96 ശതമാനം വരെ വിലക്കുറവിലാണ് രോ​ഗികൾക്ക് ലഭ്യമാക്കുക.

Karunya Pharmacies: കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കാരുണ്യ ഫാർമസികളിൽ; നാളെ മുതൽ ലഭ്യമാക്കും
Cancer medicine at Karunya Pharmacies.
Follow Us
neethu-vijayan
Neethu Vijayan | Published: 28 Aug 2024 07:25 AM

തിരുവനന്തപുരം: വിലകൂടിയ കാൻസർ മരുന്നുകൾ (Cancer medicine) വിലക്കുറവിൽ ഇനി മുതൽ കാരുണ്യ ഫാർമസികളിലും (Karunya Pharmacies). ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് നാളെ മുതൽ ലഭ്യമായു തുടങ്ങും. നാളെ വൈകിട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 14 ജില്ലകളിലെയും ഓരോ ഫാർമസികളിലാണു മരുന്നു വിതരണം. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വിൽക്കുകയെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം കളമശേരി മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ്, വയനാട്ജില്ലാ ആശുപത്രി, കണ്ണൂർപ രിയാരം മെഡിക്കൽ കോളജ്, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ കുറഞ്ഞ വിലയ്ക്ക് കാൻസർ മരുന്ന് ലഭിക്കുക.

ALSO READ: പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ…

അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക് നൽകുക. നിലവിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ഒരുഭാഗം കാൻസർ മരുന്നുകളുടെ കൗണ്ടറിനായി മാറ്റിവയ്‌ക്കും. ഒരോ ജീവനക്കാർക്ക്‌ ഇതിന് ചുമതലയുണ്ടാകും. കെഎംഎസ്‌സിഎൽ ആസ്ഥാനത്ത്‌ ഒരാൾക്ക്‌ അധികച്ചുമതലയുമുണ്ടാകും. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

26-96 ശതമാനം വരെ വിലക്കുറവ്

മരുന്നുകൾ വിപണിവിലയിൽ നിന്ന്‌ 26-96 ശതമാനം വരെ വിലക്കുറവിലാണ് രോ​ഗികൾക്ക് ലഭ്യമാക്കുക. വിപണിയിൽ 1.73 ലക്ഷം രൂപ വിലയുള്ള പാസോപാനിബ്‌ 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്ക്‌ ഇനി മുതൽ ലഭ്യമാക്കും. 2511രൂപ വിലയുള്ള സൊലെൻഡ്രോണിക്‌ ആസിഡ്‌ ഇൻജക്‌ഷന്‌ 96.39 രൂപ മാത്രമാണ് ഈടാക്കുക. അബിറാടെറൊൺ, എൻസാലുറ്റമൈഡ്‌ ടാബ്‌ലറ്റുകൾ, റിറ്റുക്സ്വിമാബ്‌, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ്‌ ഇൻജക്‌ഷനുകൾ തുടങ്ങി 64ഇനം ആന്റി ക്യാൻസർ മരുന്നുകളും ലാഭരഹിത കൗണ്ടറിൽ കമ്പനിവിലയ്ക്ക്‌ കിട്ടും.

Latest News