MV Govindan: സിപിഎം സമ്മേളനത്തിലേക്ക് നീങ്ങുന്നത് ഒറ്റക്കെട്ടായി; പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് എം.വി. ഗോവിന്ദന്‍

MV Govindan about CPM party congress: നവകേരളത്തിന്റെ പുതുവഴികള്‍ എന്ന രേഖ പിണറായി വിജയന്‍ അവതരിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തിന്റെ ഘട്ടത്തില്‍ വിശദമായി പരിശോധിച്ച് തയ്യാറാക്കിയ നവകേരള വികസനരേഖയില്‍ വരുത്തേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സമ്മേളനത്തില്‍ ഉദ്ദേശിക്കുന്നു. ഇതുവഴി മൂന്നാം ഇടത് സര്‍ക്കാരിന്റെ ദിശാബോധം നിര്‍ണയിക്കുന്ന കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും എം.വി. ഗോവിന്ദന്‍

MV Govindan: സിപിഎം സമ്മേളനത്തിലേക്ക് നീങ്ങുന്നത് ഒറ്റക്കെട്ടായി; പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് എം.വി. ഗോവിന്ദന്‍

എം.വി. ഗോവിന്ദന്‍

Published: 

02 Mar 2025 | 06:29 AM

തിരുവനന്തപുരം: പാര്‍ട്ടിക്കകത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് സിപിഎം ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക് നീങ്ങുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് സമ്മേളനം പൂര്‍ത്തീകരിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ പുതുവഴികള്‍ എന്ന രേഖ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തിന്റെ ഘട്ടത്തില്‍ വിശദമായി പരിശോധിച്ച് തയ്യാറാക്കിയ നവകേരള വികസനരേഖയില്‍ വരുത്തേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സമ്മേളനത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതുവഴി മൂന്നാം ഇടത് സര്‍ക്കാരിന്റെ ദിശാബോധം നിര്‍ണയിക്കുന്ന കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : K Sudhakaran: കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിച്ചു. ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാമതായി. ഒരിടത്ത് എസ്ഡിപിഐ കോണ്‍ഗ്രസ് വാര്‍ഡില്‍ വിജയിച്ചു. യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് അനുകൂലമായി പോയി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ലീഗും കോണ്‍ഗ്രസും ന്യൂനപക്ഷ ഭീകരവാദം എല്‍ഡിഎഫിനെതിരെ ഉപയോഗിക്കുന്ന നിലയാണ്. തിരുവനന്തപുരം ശ്രീവരാഹത്ത് കോണ്‍ഗ്രസ് ബിജെപിക്ക് അനുകൂലമായി വോട്ട് മാറ്റി. കരുനാഗപ്പള്ളിയിലെ രണ്ട് വാര്‍ഡുകളിലെ ജയം അവിടെ പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാണെന്ന് പറഞ്ഞവര്‍ക്കുള്ള ചുട്ട മറുപടിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

കടല്‍മണല്‍ ഖനനത്തിനെതിരെ ആദ്യ മുതല്‍ രംഗത്തെത്തിയത് ഇടതുപക്ഷവും സിപിഎമ്മുമാണ്. ആശാ വര്‍ക്കര്‍മാര്‍ ശത്രുക്കളല്ല. അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് അഭിപ്രായം. കേന്ദ്രം നല്‍കേണ്ട 100 കോടി രൂപ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ