MA Baby: ‘ഇന്ത്യാസഖ്യം 400 സീറ്റിലെങ്കിലും ഒരുമിച്ചു മത്സരിക്കണം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിണറായി വിജയൻ നയിക്കും’;എം എ ബേബി

MA Baby about India Alliance Unity: ഇന്ത്യാസഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. വിശാല ഇടത് സഖ്യത്തിലെ ചില പാർട്ടികൾ പ്രാദേശികമായി മറ്റ് മുന്നണികൾക്കൊപ്പം നിൽക്കുന്നത് ദേശീയ തലത്തിലെ ഐക്യത്തെ ബാധിക്കില്ലെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

MA Baby: ഇന്ത്യാസഖ്യം 400 സീറ്റിലെങ്കിലും ഒരുമിച്ചു മത്സരിക്കണം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിണറായി വിജയൻ നയിക്കും;എം എ ബേബി

എംഎ ബേബി

Published: 

25 Apr 2025 07:20 AM

പത്തനംതിട്ട: ലോക് സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം 400 സീറ്റിലെങ്കിലും ഒരുമിച്ച് മത്സരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. തുമ്പമൺ ഭദ്രാസനത്തിന്റെ 150–ാം വാർഷികത്തിന്റെ ഭാഗമായുള്ള കൺകോഡിയ– 25 പരിപാടിയോട് അനുബന്ധിച്ച് നടത്തിയ മനോരമ ഹോർത്തൂസ് ഔട്റീച് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാസഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. വിശാല ഇടത് സഖ്യത്തിലെ ചില പാർട്ടികൾ പ്രാദേശികമായി മറ്റ് മുന്നണികൾക്കൊപ്പം നിൽക്കുന്നത് ദേശീയ തലത്തിലെ ഐക്യത്തെ ബാധിക്കില്ലെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

ALSO READ: ഹൈബ്രിഡ് കഞ്ചാവു കേസ്; റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസയച്ച് എക്സൈസ്

ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മുന്നണി രൂപീകരിച്ചത് കൊണ്ടാണ്, ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ കഴിഞ്ഞതെന്നും ബേബി പറഞ്ഞു.

അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുപക്ഷത്തെ നയിക്കുമെന്ന് എം എ ബേബി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ വാർഷികാഘോഷം നടത്തുന്നതിൽ തെറ്റില്ലെന്നും എം.എ.ബേബി പരിപാടിയിൽ പറഞ്ഞു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും