Kerala medisep: സംസ്ഥാന ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ വൻ മാറ്റങ്ങൾ; ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി ഉയർത്തി

Major Changes to Medisep Scheme: ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്ത പൊതുമേഖല സ്ഥാപനങ്ങൾ ബോർഡുകൾ കോർപ്പറേഷനുകൾ സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും പെൻഷൻകാരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തത്വത്തിൽ തീരുമാനമായി.

Kerala medisep: സംസ്ഥാന ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ വൻ മാറ്റങ്ങൾ; ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി ഉയർത്തി

Kerala Medisep

Updated On: 

06 Aug 2025 16:53 PM

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രണ്ടാംഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തും. കൂടാതെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും.

Also read – 8000 കോടിയുടെ നിധി, തപ്പിയത് ചവറ്റു കൂനയിൽ: 12 വർഷത്തിനൊടുവിൽ

പുതിയ മാറ്റങ്ങൾ

 

നിലവിൽ മൂന്നുലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി 5 ലക്ഷമായി ഉയർത്തിയതിന് പുറമേ പുതിയ ചികിത്സ പാക്കേജുകളും ഉണ്ട്. കാൽമുട്ട് ഇടിപ്പെല്ല് മാറ്റിവയ്ക്കൽ തുടങ്ങിയ ശാസ്ത്രക്രിയകൾ ഇനി അടിസ്ഥാന പാക്കേജിൽ ഉൾപ്പെടും. നേരത്തെ ഒഴിവാക്കിയ രണ്ട് ഹൃദയസംബന്ധമായ ചികിത്സകൾ അധിക പാക്കേജിലും ഉൾപ്പെടുത്താൻ കഴിയും. അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ പത്ത് ഗുരുതര രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഇതിനായി ഇൻഷുറൻസ് കമ്പനി 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വയ്ക്കും .

സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസത്തേക്ക് 5000 രൂപ വരെയും സർക്കാർ ആശുപത്രികളിൽ പേവാർഡിന് 2000 രൂപ വരെയും മുറിവാടകയ്ക്കായി ലഭിക്കും. ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്ത പൊതുമേഖല സ്ഥാപനങ്ങൾ ബോർഡുകൾ കോർപ്പറേഷനുകൾ സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും പെൻഷൻകാരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തത്വത്തിൽ തീരുമാനമായി.

പോളിസിയുടെ കാലാവധി മൂന്നു വർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറച്ചിട്ടുമുണ്ട്. കൂടാതെ നോൺ എംപാനലിന്റെ ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്ക് റീ ഇമ്പേഴ്സ് മെന്റ് ലഭിക്കുന്ന രോഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. ഡയാലിസിസ് കീമോതെറാപ്പി തുടങ്ങിയ ചികിത്സകൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും. ചികിത്സ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കാർഡിൽ ക്യൂ ആർ കോഡും ഉൾപ്പെടുത്തും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും