Railway update: എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു

Major Rail Boost for Kochi: നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ കൃത്യമായ അറ്റകുറ്റപ്പണികൾക്കായി കൊച്ചിയിൽ ഒരു പുതിയ ഹബ്ബ് വരുന്നത് വന്ദേ ഭാരത് സർവീസുകളുടെ കാര്യക്ഷമത കൂട്ടും. നിലവിൽ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റീ-ഡെവലപ്‌മെന്റ് ജോലികൾ പുരോഗമിക്കുകയാണ്

Railway update: എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു

പ്രതീകാത്മക ചിത്രം

Published: 

17 Jun 2026 | 03:19 PM

കൊച്ചി: അതിവേഗം വികസിക്കുന്ന കൊച്ചി നഗരത്തിന്റെ റെയിൽവേ സാധ്യതകൾക്ക് വൻ കുതിപ്പേകാൻ എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനൽ ഒരുങ്ങുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (D P R) സംസ്ഥാന റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ 267 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ടെർമിനൽ നിർമിക്കുന്നത്.

തിരുവനന്തപുരം ഡിവിഷൻ പരിശോധിച്ച ശേഷം ഡി പി ആർ വൈകാതെ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അനുമതി ലഭിച്ചാൽ നിർമാണം ആരംഭിച്ച് മൂന്ന് വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും.

പുതിയ ടെർമിനലിന്റെ സവിശേഷതകൾ

  • ആറ് പ്ലാറ്റ്‌ഫോമുകൾ: മുൻപ് നാല് പ്ലാറ്റ്‌ഫോമുകളാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും പുതിയ ഡിപിആർ പ്രകാരം പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ആറായി ഉയർത്തി.
  • വന്ദേ ഭാരത് പിറ്റ് ലൈനുകൾ: ട്രെയിനുകൾ നിർത്തിയിടാനുള്ള മൂന്ന് സ്റ്റേബിളിങ് ലൈനുകളും, അറ്റകുറ്റപ്പണികൾക്കായുള്ള മൂന്ന് പിറ്റ് ലൈനുകളും ഇവിടെയുണ്ടാകും. ഇതിൽ രണ്ട് പിറ്റ് ലൈനുകൾ വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകം സജ്ജീകരിക്കുന്നവയാണ്.
  • വിശാലമായ സ്ഥലം: പൊന്നുരുന്നിയിൽ റെയിൽവേയുടെ കൈവശമുള്ള 110 ഏക്കർ ഭൂമിയിലാണ് ടെർമിനൽ വരുന്നത്. ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ചാൽ ഇവിടെ 15 പ്ലാറ്റ്‌ഫോമുകൾ വരെ നിർമിക്കാനുള്ള റെയിൽവേ സാധ്യതകളുണ്ട്.

കൊച്ചിക്ക് ലഭിക്കുന്ന നേട്ടങ്ങൾ

എറണാകുളം സൗത്ത് (6 പ്ലാറ്റ്‌ഫോം), നോർത്ത് (2 പ്ലാറ്റ്‌ഫോം) സ്റ്റേഷനുകളിലെ നിലവിലെ വലിയ തിരക്ക് കുറയ്ക്കാൻ പുതിയ ടെർമിനൽ സഹായിക്കും. പ്ലാറ്റ്‌ഫോം കിട്ടാതെ ട്രെയിനുകൾ പുറത്ത് പിടിച്ചിടുന്നത് ഒഴിവാക്കാനും, കേരളത്തിലേക്ക് കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ഈ പദ്ധതി വഴിവെക്കും. ഇതോടെ എറണാകുളം ജങ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ വർഷങ്ങളായി കൊച്ചി നേരിടുന്ന റെയിൽവേ അവഗണനയ്ക്ക് ഈ പദ്ധതി വലിയൊരു പരിഹാരമാകും.

Also Read: Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!

തിരുവനന്തപുരത്തെ ട്രെയിൻ തിരക്ക് കുറയ്ക്കാൻ നേമം ടെർമിനൽ വികസിപ്പിക്കുന്നതുപോലെ, കൊച്ചിയിലെയും മധ്യകേരളത്തിലെയും ട്രെയിൻ ഗതാഗതം സുഗമമാക്കാൻ പൊന്നുരുന്നി യാർഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ കൃത്യമായ അറ്റകുറ്റപ്പണികൾക്കായി കൊച്ചിയിൽ ഒരു പുതിയ ഹബ്ബ് വരുന്നത് വന്ദേ ഭാരത് സർവീസുകളുടെ കാര്യക്ഷമത കൂട്ടും. നിലവിൽ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റീ-ഡെവലപ്‌മെന്റ് ജോലികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ഇപ്പോൾ പൊന്നുരുന്നി ടെർമിനലിനായുള്ള ഡിപിആറും സമർപ്പിച്ചിരിക്കുന്നത്.

English Summary

A detailed project report (DPR) has been submitted for a new ₹267-crore coaching terminal at the Ponnurunni marshalling yard to significantly boost Kochi’s rail infrastructure. The proposed terminal will feature six platforms, three tabling lines, and three pit lines, including two dedicated specifically for the maintenance of Vande Bharat trains.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ