AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Bus Accident: മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

Malappuram Puthanathani Private Bus Accident: റോഡിന് കുറുകെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന നിരവധിപേർക്കാണ് പരിക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

Malappuram Bus Accident: മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്
പ്രതീകാത്മക ചിത്രം Image Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 26 Feb 2025 | 08:37 PM

മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. റോഡിന് കുറുകെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന നിരവധിപേർക്കാണ് പരിക്കേറ്റത്.

ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

കൊലപാതകങ്ങള്‍ക്കിടെ അഫാന്‍ അമ്മൂമ്മയുടെ മാല പണയം വെച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകങ്ങള്‍ നടത്തുന്നതിനിടെ അമ്മൂമ്മയുടെ മാല അഫാന്‍ പണയം വെച്ചിരുന്നതായി പോലീസ് കണ്ടെത്തി. പണയം വെച്ച് ലഭിച്ച തുകയില്‍ നിന്ന് നാല്‍പതിനായിരം രൂപ ഇയാള്‍ കടം വീട്ടാന്‍ ഉപയോഗിച്ചതായും പോലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. നിലവിൽ ഈ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായാണ് പോലീസിന് ലഭിച്ച ഏറ്റവും പുതിയ വിവരം. ജീവിതവുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത വലിയ തോതിൽ വലച്ചിട്ടുണ്ടെന്നുമാണ് കൊലപാതകം നടത്തിയതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അഫാന്‍ പറഞ്ഞിരുന്നത്.