Malayali Station Master Death: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, കാൽവഴുതി വീണു; ട്രെയിനിന് അടിയിൽപെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം
Malayali Station Master Dies in Madurai: കലിഗുഡി സ്റ്റേഷൻ മാസ്റ്റർ ആയ അനുശേഖർ ചെങ്കോട്ടയിൽ നിന്ന് ഈറോഡിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീഴുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ചെന്നൈ: മധുര കലിഗുഡിയിൽ ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാറൂർ സ്വദേശി അനുശേഖർ എന്ന 31കാരനാണ് മരിച്ചത്. അപകടത്തിൽ പെട്ട സമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല.
വ്യാഴാഴ്ച രാവിലെ 8.30 ഓടെ ആണ് അപകടം ഉണ്ടായത്. കലിഗുഡി സ്റ്റേഷൻ മാസ്റ്റർ ആയ അനുശേഖർ ചെങ്കോട്ടയിൽ നിന്ന് ഈറോഡിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ ട്രെയിൻ നിർത്തി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ALSO READ: കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ; ശമ്പളം ലഭിക്കാത്തതിനാലെന്ന് കുടുംബം
കോഴിക്കോട് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് നടത്തുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആണ് സംഭവം. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയാണ് മരിച്ച അലീന ബെന്നി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അലീന സ്‌കൂളിൽ എത്താതിനെ തുടർന്ന് പ്രധാനാധ്യാപകൻ പലതവണ ഫോൺ വിളിച്ചെങ്കിലും ഇവർ എടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹം ഇക്കാര്യം അലീനയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ഫോൺ വരുമ്പോൾ അദ്ദേഹം പുറത്തായിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോൾ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.