Woman Arrested With Hybrid Cannabis: ചിപ്സ് പായ്ക്കറ്റിൽ 3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ
Malayali Woman Arrested With Hybrid Cannabis: ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് ഇറങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ. മൂന്ന് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് യുവതി പിടിയിലാവുന്നത്. ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് ഇറങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
മുൻകൂട്ടി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. യുവതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 9 പേർ അറസ്റ്റിൽ
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ റെയ്ഡിന് പിന്നാലെ അറസ്റ്റിലായി. മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പോലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്നാണ് ലഭിച്ച വിവരം.
അറസ്റ്റിലായ ഒമ്പത് പേരിൽ രണ്ട് പേർ ഇടപാടുകാരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെ തുടർന്നുള്ള നടപടികൾക്കായി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.