Chitrapriya Murder: ‘ചിത്രപ്രിയയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് ഉപയോ​ഗിച്ച്; മുൻപും കൊലപ്പെടുത്താൻ ശ്രമം; കൂടുതൽ വിവരങ്ങൾ പുറത്ത്

Malayatoor Chithrapriya Murder: കുറ്റകൃത്യം നടത്തിയതിനു ശേഷം അലൻ വസ്ത്രങ്ങളും‌ ഷൂസുമെല്ലാം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Chitrapriya Murder: ചിത്രപ്രിയയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് ഉപയോ​ഗിച്ച്; മുൻപും കൊലപ്പെടുത്താൻ ശ്രമം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലപ്പെട്ട ചിത്രപ്രിയ, പ്രതി അലൻ

Updated On: 

21 Dec 2025 19:02 PM

എറണാകുളം: മലയാറ്റൂർ ചിത്രപ്രിയ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് തലയിൽ ഇടിച്ചാണെന്ന് പോലീസ് കണ്ടെത്തൽ. കുറ്റകൃത്യം നടത്തിയതിനു ശേഷം അലൻ വസ്ത്രങ്ങളും‌ ഷൂസുമെല്ലാം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ഇവിടെ നിന്ന് മറ്റൊരു ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. അലന്റെ സുഹൃത്താണ് ബൈക്ക് എത്തിച്ച് നൽകിയത്. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അലൻ നേരത്തെയും ചിത്രപ്രിയയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറയുന്നു. മാസങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ നിന്ന് എത്തിയ പെൺകുട്ടിയെ കാലടി പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാനായിരുന്നു അലന്റെ പദ്ധതി. അതേസമയം പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനായി ഒരു സംഘം ബംഗളൂരുവിലേക്കായി തിരിച്ചുവെന്ന് പോലീസ് അറിയിച്ചു.

Also Read:ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, കൊലപാതകത്തിലേക്ക് നയിച്ചത് സംശയം; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

ഈ മാസം ആറാം തീയതിയാണ് ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയയെ കാണാതായത്. അന്ന് തന്നെ ചിത്രപ്രിയ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയുമായി എത്തിയ അലൻ മറ്റ് സുഹൃത്തുക്കളുമായുള്ള ബന്ധം നിര്‍ത്തണമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ചു. പിന്നാലെയാണ് കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈ കല്ല് ഉള്‍പ്പെടെ പോലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.

അവധിക്കായി നാട്ടിലെത്തിയതായിരുന്നു ചിത്രപ്രിയ. ഇതിനിടെയിലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വീട്ടിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് നാൾ പഴക്കം ഉണ്ടായിരുന്നു.

Related Stories
Parukutty Visits Sabarimala: എല്ലാത്തിനും തുടക്കം പേരക്കുട്ടിയുടെ ആ ചോദ്യം; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി
Special Train: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് നാളെ രാവിലെ ആരംഭിക്കും
Train Ticket Fare Hike: നിരക്കെല്ലാം ഉയര്‍ത്തി പക്ഷെ സീറ്റെവിടെ? ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ല
Kerala Result Today: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? സമൃദ്ധി ലോട്ടറി ഫലം അറിയാം
Sabarimala Gold Scam: പാപം തീരാന്‍ അന്നദാനവും മാളിപ്പുറത്തേക്ക് മാലയും; സ്വര്‍ണം മോഷ്ടിച്ചത് ശബരിമലയിലേതെന്ന് അറിഞ്ഞുതന്നെ
Liquor distribution halted: സംസ്ഥാനത്ത് മദ്യ വിതരണം സ്തംഭിച്ചു, നഷ്ടം എത്രയെന്നു കേട്ടാൽ കണ്ണുതള്ളും
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു