AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Cyber Crime: പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിൽ വില്പനയ്ക്ക് വെച്ചു; ബാലുശ്ശേരിയിൽ യുവാവ് പിടിയിൽ

Man Arrested for Selling Inappropriate Video: സോഷ്യൽ മീഡിയ പെട്രോളിംഗിനിടെ വീഡിയോ തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് കുടുങ്ങിയത്.

Kozhikode Cyber Crime: പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിൽ വില്പനയ്ക്ക് വെച്ചു; ബാലുശ്ശേരിയിൽ യുവാവ് പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Published: 19 Jul 2025 21:53 PM

കോഴിക്കോട്: പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലിഗ്രാമിലൂടെ വില്പനയ്ക്ക് വെച്ച യുവാവിനെ പിടികൂടി സൈബർ ക്രൈം പോലീസ്. കോഴിക്കോടാണ് സംഭവം. ബാലുശ്ശേരി എരമംഗലം സ്വദേശി വീരോത്ത് വിഷ്ണുവിനെയാണ് സൈബർ പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ പെട്രോളിംഗിനിടെ വീഡിയോ തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് കുടുങ്ങിയത്.

പിന്നീട്, വീഡിയോയുടെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ആദ്യം ലിങ്ക് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് നടത്തിയ പരിശോധനയിൽ വീഡിയോകൾ പങ്കുവെക്കാനായി ഉപയോഗിച്ചിരിക്കുന്നത് വീരോത്ത് വിഷ്‌ണുവിന്റെ ടെലഗ്രാം അക്കൗണ്ടാണ് എന്ന് കണ്ടെത്തി.

ALSO READ: പൂർവ്വ ജന്മത്തിൽ കാമുകി ആത്മഹത്യ ചെയ്തു, ഈ ജന്മത്തിലും അവർ തന്നെ ഭാര്യ- മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്

അന്വേഷണത്തിൽ ഇയാൾ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ച് വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും, പണം വാങ്ങിയ ശേഷം വീഡിയോകൾ വില്പന ചെയ്യുന്നതായും സൂചന ലഭിച്ചു. ഇതോടെ ഡിജിറ്റൽ തെളിവുകളുടെ അടിസ്‌ഥാനത്തിൽ വിഷ്‌ണുവിനെ സൈബർ ക്രൈം പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.