AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Kills Wife: കോഴിക്കോട് കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമ

Husband Brutally Kills Wife : ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസറാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. രണ്ടു പേർക്ക് വെട്ടേൽക്കുകയും ചെയ്തു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Man Kills Wife: കോഴിക്കോട് കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമ
പ്രതി യാസറും കൊല്ലപ്പെട്ട ഷിബിലയുംImage Credit source: social media
Sarika KP
Sarika KP | Published: 18 Mar 2025 | 09:45 PM

കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസറാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. രണ്ടു പേർക്ക് വെട്ടേൽക്കുകയും ചെയ്തു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു സംഭവം.

നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഷിബിലയും വീട്ടുക്കാരും. ഈ സമയത്ത് ഇവിടെയെത്തിയ യാസിർ ആദ്യം ഷിബിലയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴായിരുന്നു ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ മാതാവ് ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിതാവ് അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്.  യാസര്‍ ലഹരിക്കടിമയാണെന്നാണ് പറയുന്നത്. ഭാര്യയും വീട്ടുക്കാരെയും ആക്രമിച്ചതും മയക്കുമരുന്ന് ലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്.

Also Read:തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം; ഡോക്ടർക്ക് നേരെയും കയ്യേറ്റ ശ്രമം

നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇയാൾ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്നാണ് അയൽവാസികൾ പറയുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവില്‍ പോയതായാണ് വിവരം. അതേസമയം ഇതിനു മുൻപും യാസിറിനെതിരെ കുടുംബം താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നാലു വര്‍ഷം മുൻപായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.