മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18-ാം വർഷം വിധി എത്തി; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 9 പേർക്ക് ജീവപര്യന്തം

Mannanthala Ranjith Murder Case Verdict: ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്ത് മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന ശംഖുമുഖത്തെ വാടകവീട്ടിലാണ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18-ാം വർഷം വിധി എത്തി; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 9 പേർക്ക് ജീവപര്യന്തം

Mannanthala Ranjith Murder Case Verdict

Published: 

18 Nov 2026 | 09:02 PM

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 9 പ്രതികൾക്ക് ജീവപര്യന്തവും കഠിന തടവ് വിധിച്ചു. ആർഎസ്എസ് മണ്ണന്തല മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി കരാട്ടെ സുരേഷിനുമാണ് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. 2008 ഒക്ടോബർ 17ന് നടന്ന കൊലപാതകത്തിൽ, 18 വർഷങ്ങൾക്കിപ്പുറമാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്. ഇതിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം.

രഞ്ജിത്ത് വധക്കേസിൽ ആകെ 12 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരുന്നു. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. അമ്പലമുക്ക് ക്യഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ്, ഹരിപ്രസാദ്, അജികുമാർ, രജ്ഞിത്ത് കുമാർ, സുരേഷ് എന്ന കരാട്ടെ സുരേഷ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.

ALSO READ: അ‌ഭിരാം വധക്കേസ്: കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അ‌ഭിരാമിന്റെ മൊ​ബൈലും മാലയും ബെൽറ്റും കണ്ടെത്തി

മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന ശംഖുമുഖത്തെ വാടകവീട്ടിലാണ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ കയ്യിലെ മുറിവും അ‌തിന് നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയതും കേസിൽ നിർണായക തെളിവായി.

കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. വിഷ്ണുവിന്റെ മരണത്തിനുള്ള പ്രതികാരമായി നടന്ന രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് അഞ്ചു പേരാണെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. മറ്റു പ്രതികൾ ഗൂഢാലോചനയിലും കൊലപാതകത്തിന് സഹായം നൽകുന്നതിലും പങ്കാളികളായെന്നും കുറ്റപത്രം പറയുന്നു. 41 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 155 രേഖകളും 75 തൊണ്ടിമുതലുകളും ഹാജരാക്കി.

English Summary

In the case concerning the murder of Ranjith in Mannanthala, Thiruvananthapuram, two of the accused have been sentenced to double life imprisonment, while nine others have been handed life sentences with rigorous imprisonment. Out of the 12 individuals accused in the case, 10 were found guilty of murder. One of the accused did not face trial as he remains in hiding. The sentencing comes 18 years after the murder, which took place on October 17, 2008.

Loading...
Unable to load recommendations.
Follow Us
Related Stories
ദത്തെടുത്ത മകൻ/ മകൾ എന്ന് വേണ്ട! നിയമപരമായ രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് മതി; ഹൈക്കോടതി
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ്‌
Sabarimala: ശബരിമല തീർത്ഥാടനം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നാളെ മുതൽ
ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കേസെടുത്ത് പോലീസ്
ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി; തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി, കോൺഗ്രസ് -4, ലീഗ്- 1
ബാങ്കിൽ നിന്നും പണം പിൻവലിച്ചു പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്നു; 23 കാരൻ മലപ്പുറത്ത് അറസ്റ്റിൽ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ