Accident Death: അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി; അപ്രതീക്ഷിത അപകടത്തിൽ നടുങ്ങി നാട്; വിങ്ങലായി സഹോദരങ്ങൾ

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആ​ഘാതത്തിൽ ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു.

Accident Death: അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി; അപ്രതീക്ഷിത അപകടത്തിൽ നടുങ്ങി നാട്; വിങ്ങലായി സഹോദരങ്ങൾ

Accident Death

Published: 

07 Dec 2025 14:26 PM

തിരുവനന്തപുരം: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയവർ വൈകിട്ട് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ്. ഇരുവരുടെയും മരണ വാർത്ത കേട്ട ഞെട്ടലിലാണ് നാടും വീടും.

പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. എല്ലാ ദിവസവും ഇവർ ഒരുമിച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. പതിവ് പോലെ ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിൽനിന്നു ജോലിക്കായി രഞ്ജിത്തിന്റെ ബൈക്കിൽ പോകുകയായിരുന്നു. തുടർന്ന് മാര്‍ത്താണ്ഡം പാലത്തില്‍ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആ​ഘാതത്തിൽ ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു.

Also Read:രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം

സംഭവസ്ഥലത്ത് വച്ചുതന്നെ ര‍ഞ്ജിത്ത് മരണപ്പെടുകയായിരുന്നു. രമ്യയെ സർക്കാർ ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. അപകടത്തിൽ മാർത്താണ്ഡം പോലീസ് കേസെടുത്തു.. രഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്. പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു രമ്യ.

അച്ഛനും അമ്മയും 2 മക്കളും ചേരുന്നതാണ് ഇവരുടെ കുടുംബം. അച്ഛൻ വിജയകുമാര്‍ കല്‍പണിക്കാരനാണ്. അമ്മ റീഷ കോട്ടുകാൽ ഹരിതസേനാംഗവും. വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും വിജയകുമാറിനും റീഷയ്ക്കുമൊപ്പം മക്കളുമുണ്ടാകും. കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ച് വലുതാക്കിയത്. വീടു പണിതതും ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു. വീട്ടില്‍ മാത്രമല്ല നാട്ടിലും എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു ഇരുവരും.

Related Stories
Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച
Kollam: കൊല്ലത്ത് അരുംകൊല, മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?
Kerala Actress Assault Case Verdict: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം