Woman and Child Found Dead : മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു; ഇടുക്കിയില്‍ യുവതിയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി
Woman and Child Found Dead in Idukki: മരിക്കാൻ പോകുന്നുവെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തില്‍ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: ഇടുക്കി അടിമാലിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വിഷം ഉള്ളിൽ ചെന്ന മരണപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മരിക്കാൻ പോകുന്നുവെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. പിന്നാലെ ഭര്‍ത്താവ് പരിസരവസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.
Also Read:ഗുണ്ടകളെ കൊണ്ടുവന്നത് 16 വയസുകാരൻ; അലൻ കൊലക്കേസിൽ രണ്ട് പേർ പിടിയിൽ
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)