KB Ganesh Kumar: ‘‘കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ട്, ഇനിയും ചോദിക്കും, ഏതവൻ പറഞ്ഞാലും ചോദിക്കും’’; മന്ത്രി ​ഗണേഷ് കുമാർ

Minister Ganesh Kumar On Waste Disposal In KSRTC: ബസ്സിനകത്ത് പ്ലാസ്റ്റിക്ക് കുപ്പിയിട്ടാൽ പിടിക്കും നടപടിയുമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇനി ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇക്കാര്യത്തിൽ മുഖംനോക്കാതെ നടപടിയെടുക്കും.

KB Ganesh Kumar: ‘‘കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ട്, ഇനിയും ചോദിക്കും, ഏതവൻ പറഞ്ഞാലും ചോദിക്കും’’; മന്ത്രി ​ഗണേഷ് കുമാർ

K B Ganesh Kumar

Published: 

05 Oct 2025 19:38 PM

തിരുവനന്തപുരം: കെഎസ്ആർ‌ടിസി ബസ്സിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും അതൊന്നും താൻ വകവയ്ക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഓരോരുത്തരും വലിച്ചെറിഞ്ഞ ടൺ കണക്കിന് മാലിന്യമാണ് കെഎസ്ആർടിസി ബസ്സിൽ നിന്നും നീക്കം ചെയ്തത്.

ബസ്സിനകത്ത് പ്ലാസ്റ്റിക്ക് കുപ്പിയിട്ടാൽ പിടിക്കും നടപടിയുമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇനി ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇക്കാര്യത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Also Read: സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്; അയ്യപ്പഭക്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല; വിഡി സതീശൻ

​മന്ത്രി ഗണേഷ് കുമാറിൻ്റെ വാക്കുകൾ ഇങ്ങനെ

‘‘സംസ്ഥാനത്ത് ഓടുന്ന എല്ലാ സൂപ്പർഫാസ്റ്റ് ബസ്സുകളിലും മാലിന്യം നിക്ഷേപിക്കാനുള്ള ബോക്സുകൾ വച്ചിട്ടുണ്ട്. പുതിയ ബസ്സുകളിലെല്ലാം ഈ സംവിധാനമുണ്ട്. വണ്ടിയുടെ ഡാഷിനു മുന്നിൽ കുപ്പിയിടുന്ന ഡ്രൈവർക്കെതിരെയും നടപടിയെടുക്കും. ഡ്രൈവർക്കെതിരെ മാത്രമല്ല, ആ വണ്ടി പരിശോധിക്കാതെ വിട്ടത് ആരാണേലും അവനെതിരെയും നടപടി സ്വീകരിക്കും. തെറ്റ് തെറ്റു തന്നെയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോൾ ഈ പറഞ്ഞവരെ ആരെയും കണ്ടില്ലലോ.

കെഎസ്ആർടിസിയുടെ പടം ഇട്ടാൽ ലക്ഷക്കണക്കിന് ആളുകൾ കാണാനുണ്ട്. അപ്പോൾ കെഎസ്ആർടിസിയെ തെറി വിളിച്ചാൽ‌ എന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയും കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദ്യം ചെയ്തത്. അത് ഇനിയും ചോദിക്കും. ഏതവൻ പറഞ്ഞാലും അത് ചോദിക്കും. ഇതും കൂടി എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടോ’’ എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും