P Prasad: മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

P Prasad feels unwell: മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേര്‍ത്തലയില്‍ നടന്ന ഓണാഘോഷ പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് റിപ്പോര്‍ട്ട്

P Prasad: മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

പി പ്രസാദ്‌

Published: 

05 Sep 2025 22:04 PM

ആലപ്പുഴ: കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേര്‍ത്തലയില്‍ നടന്ന ഓണാഘോഷ പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ മന്ത്രിയെ ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.രക്തസമ്മര്‍ദ്ദം കൂടിയതാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ശേഷം മന്ത്രി ആശുപത്രിയില്‍ നിന്ന് മടങ്ങിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, കുട്ടികളടക്കമുള്ള സംഘത്തിനൊപ്പം ‘ഏത് മൂഡ്’ എന്ന പാട്ടിന് മന്ത്രി ചുവടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കൃഷി വകുപ്പ് നടത്തിയ ഇടപെടലിലൂടെ ഓണത്തിന് പച്ചക്കറിയുടെയും, പഴങ്ങളുടെയും വിപണി നിയന്ത്രിക്കാനായെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം രണ്ടായിരം കര്‍ഷക ചന്തകള്‍ ആരംഭിച്ചു. ഈ ചന്തകളിലൂടെ 2157 ടണ്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിറ്റഴിച്ചെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും