Thrissur Robbery: ചായ കുടിക്കാന്‍ പോകുന്നതിനിടെ ബാഗ് കവര്‍ന്നു, നഷ്ടപ്പെട്ടത് 75 ലക്ഷം രൂപ; സംഭവം തൃശൂരില്‍
Thrissur Money Robbery: 75 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നു. അറ്റ്‌ലസ് ബസ് ഉടമയായ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ ബാഗാണ് മോഷണം പോയത്. തൃശൂര്‍ മണ്ണൂത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു സംഭവം
തൃശൂര്‍: മണ്ണൂത്തിയില്‍ 75 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നു. അറ്റ്‌ലസ് ബസ് ഉടമയായ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ ബാഗാണ് മോഷണം പോയത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് മുബാറക്കിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് മുബാറക്ക് മണ്ണൂത്തിലെത്തിയത്. ബസ് വിറ്റ പണമടക്കമാണ് ബാഗിലുണ്ടായിരുന്നത്. ബസ് ഇറങ്ങിയ ശേഷം ചായ കുടിക്കാനിറങ്ങിയപ്പോഴാണ് ബാഗ് കവര്‍ന്നത്.
മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. ചായ ഓര്‍ഡര്‍ ചെയ്ത ശേഷം ഒരു കടയുടെ സൈഡില്‍ ബാഗ് വച്ച ശേഷം മുബാറക്ക് ശുചിമുറിയിലേക്ക് പോയ നേരത്താണ് ഇവരെത്തിയത്. ഒരാള്‍ ബാഗെടുത്ത് പോകുന്നത് ശ്രദ്ധയില്‍ പെട്ട മുബാറക്ക് ഓടിയെത്തി ഇയാളെ തടഞ്ഞു. തുടര്‍ന്ന് പിടിവലിയുണ്ടായി.
പിടിവലി നടത്തിയ ശേഷം ബാഗ് കവരുകയായിരുന്നുവെന്നാണ് വിവരം. കവര്‍ച്ചാസംഘമെത്തിയ കാറിന്റെ മുന്‍ ഭാഗത്തും, പിന്‍ഭാഗത്തും വ്യത്യസ്ത നമ്പറുകളാണ് ഉണ്ടായിരുന്നതെന്ന് മുബാറക് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Also Read: ശബരിമല സ്വർണ്ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി പൂട്ടി
മോഷണസംഘം ഇന്നോവ കാറിലാണ് എത്തിയതെന്നാണ് വിവരം. ഈ കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുബാറക്കിന്റെ കയ്യില്‍ നിന്ന് ബാഗ് തട്ടിയെടുത്ത സംഘം കാറില്‍ കയറി പോവുകയായിരുന്നു. മുബാറക്കിന് പണം എങ്ങനെ കിട്ടിയെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. മുബാറക്കിന്റെ സാമ്പത്തിക സ്രോതസും അന്വേഷിക്കുന്നുണ്ട്.
കവര്‍ച്ചാ സംഘം എറണാകുളം ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ മുബാറക്കിന്റെ ബസ് എത്തി. ഈ ബസില്‍ കയറി കുറച്ചുപോയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ബാഗ് കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ മോഷണസംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്നാണ് പ്രതീക്ഷ.