V Sivankutty: ക്രിമിനൽ കുറ്റം, രാഷ്ട്രീയ വിഷയമല്ല, കോൺഗ്രസ് നടപടി നാടകം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശിവൻകുട്ടി

V Sivankutty Against Rahul Mamkootathil: ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് അപ്പുറം, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനൽകുറ്റവുമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.

V Sivankutty: ക്രിമിനൽ കുറ്റം, രാഷ്ട്രീയ വിഷയമല്ല, കോൺഗ്രസ് നടപടി നാടകം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശിവൻകുട്ടി

V Sivankutty, Rahul Mamkootathil

Published: 

24 Nov 2025 | 07:37 PM

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ (Rahul Mamkootathil) പരാതി അതീവ ഗുരുതരമായ വിഷയമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് അപ്പുറം, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനൽകുറ്റവുമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയും കോൺഗ്രസിന്റെ കപട നാടകവും

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് ഉയർന്നുവന്ന പരാതി അതീവ ഗുരുതരമായ വിഷയമാണ്. ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് വിവരങ്ങൾ. ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണ്.

Also Read: അന്വേഷണം മുന്നോട്ടു പോകട്ടെ….നിയമത്തിന് എതിരായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല – രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് കോൺഗ്രസ് നേതൃത്വം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സസ്‌പെൻഷൻ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോൺഗ്രസിന്റെ ഔദ്യോഗിക വേദികളിലും, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്. സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതാക്കൾ, സ്വന്തം എംഎൽഎയ്ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടർമാരോടും കാണിക്കുന്ന വെല്ലുവിളിയാണ്. എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Related Stories
Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌
Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Narendra Modi: വമ്പന്‍ പ്ലാനുമായി മോദി തിരുവനന്തപുരത്തേക്ക്; ജനുവരി 23 നെത്തും
Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്
Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു