Kottayam Medical College Accident: ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്, ബിന്ദുവിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി വീണാ ജോർജ്ജ്
Minister Veena George stated on Facebook : ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു എന്നും, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടാകും എന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആ കുടുംബത്തിന്റെ ദുഃഖം തന്റേതു കൂടി ആണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .
ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു എന്നും, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടാകും എന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കുന്നു. കെട്ടിടം വീണു മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തം വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീടിനോട് ചേർന്നായിരുന്നു സംസ്കാരം.
മകൾ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ശൗചാലയത്തിൽ പോകുന്ന സമയത്ത് കെട്ടിടം തകർന്നു വീഴുകയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടക്കുകയും ചെയ്തു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. സർക്കാർ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി കെട്ടിടം തകർന്ന വിഷയത്തിൽ കെട്ടിടത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ആണ് അടിയന്തര യോഗം ചേരുന്നത്.