Drown Death: ആലപ്പുഴയിൽ കാണാതായ 42കാരനെ വീടിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Drown death in alappuzha: ഇയാളെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം നടത്തി വരുകയായിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് വർഷങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു

Death
ആലപ്പുഴ: മണ്ണഞ്ചേരിയിൽ കാണാതായ 42 കാരനെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്തിൽ ആറാം വാർഡ് തറക്കോണം ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീക്കിനെയാണ് ഇന്ന് പുലർച്ചയോടെ വീടിനു സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കാണുന്നത്.
ഇയാളെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം നടത്തി വരുകയായിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് വർഷങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന.
മലപ്പുറത്ത് കാര്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: തലപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറി രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വൈലത്തൂർ സ്വദേശി ഉസ്മാൻ (24) വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. ഉസ്മാൻ സംഭവ സ്ഥലത്തു നിന്നു തന്നെ മരിച്ചു. 5 വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. പള്ളിയിൽ മതപഠനം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയ്ക്കരികിൽ വെച്ചാണ് അപകടം ഉണ്ടായത്. തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് അഞ്ചുപേരും.
സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റുള്ളവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല. കാർ അമിതവേഗതയിൽ ആയിരുന്നോ എന്ന തടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.