PV Anvar: പൊളിറ്റിക്കൽ സെക്രട്ടറി പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങുന്നു, ശൃംഗാര ഭാവത്തിൽ കോളുകൾ; പാർട്ടിയും മുഖ്യമന്ത്രിയും മാനക്കേട് താങ്ങേണ്ടി വരും: പിവി അൻവർ

PV Anvar Complaint Against P Sasi: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് നൽകിയ പരാതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ പുറത്തുവിട്ടിരിക്കുന്നത്. പാർട്ടിക്ക് താൻ പരാതി നൽകിയിട്ടില്ലെന്ന സിപിഎമ്മിന്റെ വാ​ദം തെറ്റാണെന്ന് തെളിയിക്കാനാണ് പരാതി പുറത്തുവിടുന്നതെന്ന് അൻവർ പറഞ്ഞു.

PV Anvar: പൊളിറ്റിക്കൽ സെക്രട്ടറി പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങുന്നു, ശൃംഗാര ഭാവത്തിൽ കോളുകൾ; പാർട്ടിയും മുഖ്യമന്ത്രിയും മാനക്കേട് താങ്ങേണ്ടി വരും: പിവി അൻവർ
Published: 

01 Oct 2024 13:49 PM

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പരാതി നിലമ്പൂർ എംഎൽഎ പിവി അൻവർ പുറത്തുവിട്ടു. ​ഗുരുതരമായ ആരോപണങ്ങളാണ് പി ശശിയ്ക്കെതിരെ അൻവർ ഉന്നയിച്ചിട്ടുള്ളത്. സ്ത്രീ വിഷയത്തിൽ പി ശശിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റിയൽ എസ്റ്റേറ്റുകാർ തമ്മിൽ നടക്കുന്ന സാമ്പത്തിക തർക്കത്തിൽ ഒരു വിഭാ​ഗത്തിന്റെ ഒപ്പം നിന്ന് ശശി ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നതായും പരാതിയിൽ പറയുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് നൽകിയ പരാതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ പുറത്തുവിട്ടിരിക്കുന്നത്. പാർട്ടിക്ക് താൻ പരാതി നൽകിയിട്ടില്ലെന്ന സിപിഎമ്മിന്റെ വാ​ദം തെറ്റാണെന്ന് തെളിയിക്കാനാണ് പരാതി പുറത്തുവിടുന്നതെന്ന് അൻവർ പറഞ്ഞു. പി ശശിക്കെതിരെ താൻ നൽകിയ പരാതിയിൽ ലെെം​ഗികാരോപണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിലൊരു പരാതി പി ശശിക്കെതിരെ ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ പ്രതികരണം. ഏട്ട് പേജുള്ള പരാതിയാണ് പിവി അൻവർ പുറത്തുവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവെച്ച് അവരോട് പിന്നീട് ശൃംഗാര ഭാവത്തില്‍ ശശി സംസാരിച്ചെന്ന ​ഗുരുതര ആരോപണമാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി വെക്കുകയും കേസ് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും, അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തത്കാലം പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ് എന്ന് പറഞ്ഞാണ് പി ശശിക്കെതിരായ പരാതി അവസാനിക്കുന്നത്.

“>

പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ അൻവർ ഉയർത്തിയ മറ്റൊരു ആരോപണം സാമ്പത്തിക തർക്കത്തിലെ മധ്യസ്ഥനായി പ്രവർത്തിച്ചെന്നുള്ളതാണ്. എനിക്ക് പാർട്ടി നേതൃത്വത്തോട് പറയാനുള്ളത് പാർട്ടി അവരോധിച്ചു ഈ പൊളിറ്റിക്കൽ സെക്രട്ടറി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ അന്യമായി ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നുണ്ടെന്നും, ചില കേസുകൾ രണ്ട് പാർട്ടിക്കാർക്കും തമ്മിൽ രഞ്ജിപ്പുണ്ടാക്കി ഇവർക്കിടയിൽ കേന്ദ്രബിന്ദുവായി പ്രവർത്തിച്ച് കമ്മീഷൻ കൈപ്പറ്റുന്നെണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം സിപിഎം നേതൃത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി അവസാനിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും പറഞ്ഞതിന് അപ്പുറത്തേക്ക് തനിക്കൊന്നും പറയാനില്ലെന്ന് പി ശശി മാധ്യമങ്ങളോട് പ്രതികരിച്ചു. പിവി അൻവർ എന്തും പുറത്തുവിട്ടോട്ടെ അതിൽ ആശങ്കയില്ലെന്നും എല്ലാം പാർട്ടി പറയും പോലെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിവി അൻവറിന് മറുപടി നൽകാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. ഇതിന്റെ ഭാ​ഗമായി പിവി അൻവർ രാഷ്ട്രീയ വിശദീകരണ യോ​ഗം സംഘടിപ്പിച്ച നിലമ്പൂർ ചന്തക്കുന്ന സിപിഎം യോ​ഗം സംഘടിപ്പിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും