Kerala Rain alert : ഇനിയും കനക്കും പെരുമഴ, സംസ്ഥാനത്ത് 18 വരെ തീവ്രമഴയ്ക്കും കാറ്റിനും സാധ്യത
Monsoon Rain Will Continue In Kerala: വടക്കൻ കർണാടകയ്ക്കും അതിനോട് ചേർന്നുള്ള തെലുങ്കാന പ്രദേശങ്ങൾക്ക് മുകളിലും ആയി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത് ഈ മഴയ്ക്ക് കാരണമാകും. കൂടാതെ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാക്കാനും സാധ്യത ഉള്ളതായി അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാവുകയാണ്. സംസ്ഥാനത്ത് ജൂൺ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14, 16 തീയതികളിൽ ഒറ്റപ്പെട്ട തീവ്ര മഴയ്ക്കാണ് സാധ്യത ഉള്ളത്. ജൂൺ 13 മുതൽ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 മുതൽ 16 വരെ കേരളത്തിനു മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
വടക്കൻ കർണാടകയ്ക്കും അതിനോട് ചേർന്നുള്ള തെലുങ്കാന പ്രദേശങ്ങൾക്ക് മുകളിലും ആയി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത് ഈ മഴയ്ക്ക് കാരണമാകും. കൂടാതെ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാക്കാനും സാധ്യത ഉള്ളതായി അറിയിച്ചു. അടുത്ത ഏഴു ദിവസം ശക്തമായ മഴയായിരിക്കും എന്ന് നേരത്തെ വന്ന അറിയിപ്പിൽ പറയുന്നുണ്ട്.
Also Read:കാൻസർ രോഗിയായ അമ്മയും രണ്ട് കുരുന്നുകളും; രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്
നാല് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലെർട് ഉള്ളത്. ഇതിനൊപ്പം തന്നെ മറ്റു ജില്ലകളിൽ എല്ലാം മഞ്ഞ മുന്നറിയിപ്പും നൽകിയിരിക്കുന്നു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്താമായ കാറ്റിനുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീഴാനും സാധ്യതയുണ്ട്. അതിനാൽ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.