Mor Baselious Thomas Catholic Bava: മലങ്കര യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലംചെയ്തു

Mor Baselious Thomas Catholic Bava Passed Away: 1929 ജൂലെെ 22-ന് ജൂലെെ 26-ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ ജനിച്ചു. വടയമ്പാടി ചെറുവിള്ളിൽ മത്തായി -കുഞ്ഞമ്മ ദമ്പതികളാണ് മാതാപിതാക്കൾ.

Mor Baselious Thomas Catholic Bava: മലങ്കര യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലംചെയ്തു

Mor Baselious Thomas Catholic Bava (Image Credits: Social Media)

Updated On: 

31 Oct 2024 | 06:54 PM

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക ബാവ വിടവാങ്ങി. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെെകിട്ട് അഞ്ചരയോട് കൂടി ആസ്റ്റർ മെഡിസ്റ്റിയിൽ വച്ചാണ് കാലം ചെയ്തത്. പൊതുരം​ഗത്ത് നിറഞ്ഞു നിന്നിരുന്ന എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനാണ് വിടവാങ്ങിയിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ യാക്കോബായ സഭയെ ചേർത്തുപിടിച്ച അദ്ധ്യക്ഷനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക ബാവ.

അവകാശ പോരാട്ടങ്ങളിൽ സഭയെ മുന്നിൽ നിന്ന് നയിക്കുകയും 600-ൽ അധികം കേസുകളിൽ പ്രതിയാകുകയും ചെയ്തു. പതിറ്റാണ്ടുകളോളം യാക്കോബായ സഭയെ നയിച്ച അദ്ധ്യക്ഷനാണ് വിടവാങ്ങിയിരിക്കുന്നത്. മേൽപ്പട്ടക്കാരനായതിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിനിടയിലാണ് വിടവാങ്ങുന്നത്. 1929 ജൂലെെ 22-ന് ജൂലെെ 26-ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ ജനിച്ചു. വടയമ്പാടി ചെറുവിള്ളിൽ മത്തായി -കുഞ്ഞമ്മ ദമ്പതികളാണ് മാതാപിതാക്കൾ. കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള ബാവയ്ക്ക് മാതാപിതാക്കൾ നൽകിയ പേര് സിഎം‍ തോമസ് എന്നായിരുന്നു.

1958-ൽ വെെ​ദിക പട്ടം സ്വീകരിച്ച ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക ബാവ 1974 ഫെബ്രുവരി 24-ന് അങ്കമാലി ഭദ്രാസനാധിപനായി. 2002 ജൂലെെ 26-ന് ശ്രേഷ്ഠ കാതോലിക ബാവയായി. 2019- മെയ് 1-ന് യാക്കോബായ സഭയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു. എങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടർന്നിരുന്നു. മലങ്കര സഭയെ സർവ്വമേഖലകളിലും മുന്നിൽ നിന്ന് നയിച്ച അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കോതമംഗലത്തും പുത്തന്‍കുരിശിലും സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് വിശ്വാസികൾ ഏറ്റുമുട്ടിയപ്പോൾ സമാധാനമുറപ്പിക്കാന്‍ ബസേലിയോസ് ബാവ മുന്നിലുണ്ടായിരുന്നു. സഭാ തർക്കം കോടതിയില്‍ എത്തിയപ്പോഴും പ്രാര്‍ത്ഥനയുടെ വഴിയിലൂടെ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മുതൽ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയുടെ കീഴിലേക്ക് എത്തിയത് ബസേലിയോസ് ബാവയുടെ നിശ്ചയദാർഢ്യം കൊണ്ടായിരുന്നു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്