AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mullaperiyar Dam: ജലനിരപ്പ് 136 അടിയിലെത്തി, പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാർ ഇന്ന് തുറക്കും

Mullaperiyar Dam Shutter Open Today; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഡാം തുറക്കുന്നതിൻ്റെ പശ്ചാതലത്തിൽ മേഖലയിൽ 20 ദുരിതാശ്വാസ ക്യമ്പുകളാണ് തുറന്നിരിക്കുന്നത്. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Mullaperiyar Dam: ജലനിരപ്പ് 136 അടിയിലെത്തി, പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാർ ഇന്ന് തുറക്കും
Mullaperiyar DamImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Jun 2025 06:34 AM

ഇടുക്കി: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. ജലനിരപ്പ് 136 അടിയായതോടെയാണ് തീരുമാനം. ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടാൻ ലക്ഷ്യമിടുന്നത്. ഷട്ടർ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ മഴ വീണ്ടും ശക്തമായതോടെയാണ് ഡാമിലെ ജലനിരപ്പ് വർദ്ധിച്ചത്. നിലവിൽ ജലനിരപ്പ് 136 അടിയായി ഉയർന്നിട്ടുണ്ട്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തിച്ചേരും. പെരിയാർ നദീ തീരത്തോട് ചേർന്ന് വളരെയടുത്തുള്ള വീടുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണം.

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഡാം തുറക്കുന്നതിൻ്റെ പശ്ചാതലത്തിൽ മേഖലയിൽ 20 ദുരിതാശ്വാസ ക്യമ്പുകളാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നും പരമാവധി വെള്ളം തുറന്നു വിട്ടാൽ 883 കുടുംബങ്ങളിലെ 3200 ഓളം പേരെ ഇത് കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് നിലവിൽ മഴ തുടരുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.