Perinthalmanna Hartal: ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍; വൈകീട്ട് 6 വരെ മണ്ഡലം നിശ്ചലം
Muslim League Hartal Malappuram: ഓഫീസിന് നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. കല്ലേറിനെ തുടര്‍ന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ലീഗ് റോഡ് ഉപരോധിച്ചു.

പ്രതീകാത്മക ചിത്രം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍. മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം നിശ്ചലമാകും. പെരിന്തല്‍മണ്ണ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ലീഗ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഓഫീസിന് നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. കല്ലേറിനെ തുടര്‍ന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ലീഗ് റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ലീഗ് ഓഫീസിന് നേരെയുള്ള ആക്രമണം. ഇതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് രംഗത്തെത്തി. രാത്രിയോടെ പ്രദേശത്ത് നിന്ന് ആളുകള്‍ പോയെങ്കിലും സംഘടന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
രാത്രിയോടെ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. സംഘടിതമായ കല്ലേറാണ് ഉണ്ടായതെന്നും ഓഫീസിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ ലീഗിന്റെ ഭാഗത്തുനിന്നാണ് ആദ്യം അക്രമം ഉണ്ടായതെന്ന് സപിഎമ്മും വ്യക്തമാക്കി.