AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: ഇങ്ങനെ കാത്തിരിക്കാനാണോ വോട്ട് ചെയ്തത്? കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Abdul Hameed Master Criticises Congress Leadership Over CM Decision Delay: അണികളെല്ലാം വലിയ നിരാശയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് എട്ട് ദിവസങ്ങള്‍ കഴിഞ്ഞ്. വിഷയത്തില്‍ ഒരു പരിഹാരം പെട്ടെന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍ തങ്ങളെല്ലാം കാത്തിരിക്കുകയാണ്. തീരുമാനം നീണ്ടുപോകുന്നതില്‍ എല്ലാവര്‍ക്കും അസംതൃപ്തിയുണ്ടെന്നും മാതൃഭൂമിയോട് ഹമീദ് മാസ്റ്റര്‍ പ്രതികരിച്ചു.

Kerala CM Race: ഇങ്ങനെ കാത്തിരിക്കാനാണോ വോട്ട് ചെയ്തത്? കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്
പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍Image Credit source: Abdul Hameed Master Facebook
Shiji M K
Shiji M K | Updated On: 11 May 2026 | 06:17 PM

കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍. വോട്ട് ചെയ്തവര്‍ മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ച് തുടങ്ങിയെന്ന് ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അദ്ദേഹം.

അണികളെല്ലാം വലിയ നിരാശയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് എട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വിഷയത്തില്‍ ഒരു പരിഹാരം പെട്ടെന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍ തങ്ങളെല്ലാം കാത്തിരിക്കുകയാണ്. തീരുമാനം നീണ്ടുപോകുന്നതില്‍ എല്ലാവര്‍ക്കും അസംതൃപ്തിയുണ്ടെന്നും മാതൃഭൂമിയോട് ഹമീദ് മാസ്റ്റര്‍ പ്രതികരിച്ചു.

മലപ്പുറത്തിനകത്തും പുറത്തും ഉള്ളവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനമൊക്കെ നടത്തിയിരുന്നു. അതിന്റെ മാറ്റുവരെ ഇപ്പോള്‍ കെടുത്തിയിരിക്കുകയാണ്. അണികള്‍ക്ക് നിരാശയുണ്ട്. ആ അണികളാണല്ലോ യുഡിഎഫിനെ വിജയത്തിലേക്ക് എത്തിച്ചത്, അദ്ദേഹം പറഞ്ഞു.

അണികള്‍ക്ക് നമ്മളോടല്ലേ പറയാന്‍ സാധിക്കൂ. ഇതിനാണോ ഹമീദ് മാഷേ നമ്മളെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആളുകള്‍ ചോദിക്കുകയാണ്. സ്ത്രീകള്‍ വരെ ഇക്കാര്യം ചോദിക്കുന്നുണ്ട്. എല്ലാവരിലും അമര്‍ഷമുണ്ട്. വലിയ വിജയത്തിന്റെ പ്രഭ നേരത്തെ തന്നെ കെട്ടു. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടി നടത്തിയ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തത് സ്വാഭാവികമാണെന്ന അഭിപ്രായവും ഹമീദ് മാസ്റ്റര്‍ക്കുണ്ട്. യുഡിഎഫുകള്‍ പ്രകടനം നടത്തുമ്പോള്‍ കുട്ടികളൊക്കെ അതില്‍ പങ്കെടുക്കും, അത് സ്വാഭാവികമാണ്, ആ മേഖലയിലെ ആരെങ്കിലും ഇത്തരത്തില്‍ പങ്കെടുത്തിട്ടുണ്ടാകും. എന്നാല്‍ മുസ്ലിം ലീഗ് അങ്ങനെയൊരു പ്രകടനം നടത്തിയിട്ടില്ലെന്നും അദ്ദേഹം.

മുഖ്യമന്ത്രി വിഷയം തെരുവിലേക്ക് കൊണ്ടുവരുന്നതിനോട് ലീഗിന് യോജിപ്പില്ല. കോണ്‍ഗ്രസ് ഇക്കാര്യങ്ങളെല്ലാം മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹമീദ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Kerala CM Race: കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്; മുഖ്യമന്ത്രി തീരുമാനം നീളും

മുഖ്യമന്ത്രിയെ തീരുമാനിക്കാതെ കോണ്‍ഗ്രസ്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. മുഖ്യമന്ത്രി നിര്‍ണയം തര്‍ക്കങ്ങളില്ലാതെ പരിഹരിക്കാന്‍ പുത്തന്‍ വഴികള്‍ പരീക്ഷിക്കാന്‍ എഐസിസിയും ശ്രമിക്കുന്നു. മുന്‍ കെപിസിസി പ്രസിഡന്റുമാരെയും മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹിയില്‍ എത്തിച്ച് ചര്‍ച്ച നടത്താനാണ് നിലവിലെ തീരുമാനം. ഇതിനായി എല്ലാവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎം സുധീരന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ തുടങ്ങിയ നേതാക്കളെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ തീരുമാനമായത്. ചൊവ്വാഴ്ചയാണ് ചര്‍ച്ച. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ അഭിപ്രായം ദേശീയ നേതൃത്വം നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഘടകക്ഷി നേതാക്കളുമായും നേതൃത്വം സംസാരിക്കും.

English Summary

Muslim League leader Abdul Hameed Master has criticised the Congress leadership for delaying the decision on the chief minister candidate. His remarks have triggered fresh political discussions within the opposition camp. The issue has become a major talking point in Kerala politics. Leaders from different parties are closely watching the developments.

Follow Us