MV Govindan: ഇ ഡി കേസിൽ ന്യായീകരിക്കാൻ ഇല്ല ; വീണയെ തള്ളി എംവി ഗോവിന്ദൻ
MV Govindan about ED Case:എന്നാൽ കേസിൽ പിണറായി വിജയനെ ബന്ധപ്പെടുത്തിയാൽ ഇടപെടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാസപ്പടി കേസിൽ സിപിഎമ്മിന് യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകുവാൻ വീണയ്ക്ക് സമൻസ് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം നടത്തിയത്...........

Mv Govindan, Veena Vijayan
സിഎംആർഎൽ- എക്‌സാലോജിക് മാസപ്പടിക്കേസിൽ വീണയ്ക്ക് അന്ധമായി പ്രതിരോധം തീർക്കാനും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. എന്നാൽ കേസിൽ പിണറായി വിജയനെ ബന്ധപ്പെടുത്തിയാൽ ഇടപെടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാസപ്പടി കേസിൽ സിപിഎമ്മിന് യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകുവാൻ വീണയ്ക്ക് സമൻസ് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം നടത്തിയത്.
അതിനാൽ തന്നെ വെള്ളിയാഴ്ച വീണ വീഡിയോ ഓഫീസിൽ ഹാജരാകുന്നതിൽ സിപിഎം പ്രവർത്തകർ എതിർക്കില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വീണക്കെതിരായ കേസിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല കഴിഞ്ഞദിവസം തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു . മറിച്ച് കേസിലേക്ക് പിണറായി വിജയനെ കൂട്ടിക്കെട്ടാനുള്ള ശ്രമം മാത്രമാണ് പാർട്ടി എതിർക്കുന്നത്. വീണക്കെതിരായ കേസ് അവർ തന്നെ കൈകാര്യം ചെയ്യും എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇതിനിടെ വെള്ളാപ്പള്ളി നടേശനേ ഗോവിന്ദൻ പരസ്യമായി തന്നെ തള്ളിക്കളഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ പാർട്ടി തന്നെ തള്ളിയതാണ് എന്നും എന്നാൽ ശക്തമായ പ്രതിരോധം തീർക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന രീതിയിലുള്ള ഒരു ന്യായീകരണമായിരുന്നു എം.വി ഗോവിന്ദൻ നടത്തിയത്. ഇത്തരം ന്യൂനപക്ഷ അഭിപ്രായങ്ങളെ ഒരു രീതിയിലും പാർട്ടി പ്രോത്സാഹിപ്പിച്ചിട്ടില്ല എന്ന രീതിയിലാണ് ഈ വിഷയത്തിൽ കഴിഞ്ഞദിവസം പാർട്ടി സെക്രട്ടറി പ്രതികരണം നടത്തിയത്.
കൂടാതെ 30 മണ്ഡലങ്ങളിൽ യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് നൽകി എന്നും ഗോവിന്ദൻ ആരോപണം നടത്തി. യുഡിഎഫിന് ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങൾ ബിജെപി തിരിച്ചും വോട്ട് നൽകി. മൂന്ന് സീറ്റ് ലഭിച്ചെങ്കിലും ബിജെപി വോട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ആറു ശതമാനം കുറവാണ് ഉണ്ടായത്. ഏതെങ്കിലും ഒരു വിഭാഗം ഒന്നിച്ചു നിന്ന് എൽഡിഎഫിനെ പരാജയപ്പെടുത്തി എന്നല്ല നിരീക്ഷിക്കാൻ സാധിക്കുന്നത് എന്നാൽ എസ്ഐആർ ഭീതി യുഡിഎഫ് നന്നായി ഉപയോഗിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2.78 കോടി രൂപയുടെ വിനിയോഗത്തിൽ വ്യക്തത വേണം
അതേസമയം ഇഡി ഓഫീസിൽ ഹാജരാകാൻ പറഞ്ഞ വീണയോട് ചോദിക്കാനായി വലിയ രീതിയിലുള്ള ചോദ്യാവലി തന്നെയാണ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വീണയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ അടക്കം വെച്ച് ചോദ്യങ്ങൾ ഉന്നയിക്കും. സി എംആർഎലിൽ നിന്നുള്ള തുകയുടെ വിനിയോഗത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഈ നീക്കം.
2.78 കോടി രൂപയുടെ വിനിയോഗത്തിലാണ് വ്യക്തത വരുത്തുക. സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് കണ്ടുകെട്ടാനും ഇഡി നീക്കം നടത്തുന്നുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകണമെന്നാണ് വീണയ്ക്ക് നല്‍കിയ സമന്‍സിലുള്ളത്.അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തുള്ള വാടകവീട്ടിൽ അടക്കം റെയ്ഡ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ENGLISH SUMMARY
CPM state secretary MV Govindan clarified that Veena will not blindly defend herself in the CMRL-Exalogic monthly payment case. The decision was taken by the party leadership. However, MV Govindan said that he will intervene if Pinarayi Vijayan is implicated in the case.