AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം

"Tell Us What to Fix": CPI(M) Launches WhatsApp Helpline for Course Correction After Election Defeat: പാർട്ടിയിലെ തിരുത്തലിന് വിപുലമായ രീതിയിൽ തന്നെ പൊതുജനാഭിപ്രായം തേടും. ഇതിനായി puthuvazhikal@gmail.com എന്ന ഇ-മെയിൽ ഐഡിയും 7999477716 എന്ന വാട്ട്സാപ്പ് നമ്പറും സജ്ജികരിച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി ഒരു വെബ്സൈറ്റും ഒരുക്കുന്നുണ്ട്.

എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം
എം.വി ഗോവിന്ദൻImage Credit source: Facebook CPIM Kerala
Sumeesh T Unneen
Sumeesh T Unneen | Updated On: 09 Jun 2026 | 08:36 PM

തിരുവനന്തപുരം: കെരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സ്വയം തിരുത്താൻ ഒരുങ്ങി സി.പി.ഐ.എം. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ റിവ്യു റിപ്പോർട്ട് ഐകകണ്ഠേന അംഗീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. 40000 പാർട്ടി ഘടകങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷം ഓഗസ്റ്റിൽ സംസ്ഥാന സമിതി ചേരുമെന്നും ഈ യോഗത്തിൽ ഭാവി പരിപാടികൾ ആലോചിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

താഴെതട്ടിൽ മുതൽ അടിസ്ഥാന സ്വഭാവത്തിലുള്ള തിരുത്താണ് പാർട്ടി ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തേടാനാണ് ഇത്. എല്ലവരുടെയും പിന്തുണ തേടും. വാട്ട്സാപ്പിലൂടെയും ഇ-മെയിൽ വഴിയും നിർദ്ദേശങ്ങളും അഭിപ്രയങ്ങളും അറിയിക്കാമെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

“ഇങ്ങനെ ഒരു പരാജയം കേരളത്തിൽ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടാകും എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മറ്റിക്ക് കഴിഞ്ഞില്ല എന്നത് ഞങ്ങൾ അംഗികരിക്കുന്നു. പൊതുവെ ഇടതുപക്ഷ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയെങ്കിലും ജനങ്ങളുടെ ചില പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായിട്ടില്ല. ഇത് ജനങ്ങളിൽ ഉണ്ടാക്കിയ അസംതൃപ്തി പ്രതികൂലമായി ബധിച്ചു.” സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു

Also Read: അ‌ഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം

പാർട്ടിയിലെ തിരുത്തലിന് വിപുലമായ രീതിയിൽ തന്നെ പൊതുജനാഭിപ്രായം തേടും. ഇതിനായി puthuvazhikal@gmail.com എന്ന ഇ-മെയിൽ ഐഡിയും 7999477716 എന്ന വാട്ട്സാപ്പ് നമ്പറും സജ്ജികരിച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി ഒരു വെബ്സൈറ്റും ഒരുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ചില മണ്ഡലങ്ങളിൽ കോൺഗ്രസൂം ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ച് സഹായിച്ചു എന്ന ആരോപണം എ.വി ഗോവിന്ദൻ ആവർത്തിച്ചു.

“കേരളത്തിലെ മൂന്ന് സീറ്റുകളിൽ ബി.ജെ.പി ജയിച്ചു. ഇത് അതിവ ഗൗരവമുള്ള പ്രശ്നമാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞത് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ലക്ഷ്യം വച്ചത് സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയുമാണ് എന്നാണ്. 30 മണ്ഡലങ്ങളിൽ കോൺഗ്രസ്സിന് അനുകൂലമായി ബി.ജെ.പി വോട്ട് മറിച്ചു നൽകി. ആ വോട്ട് വാങ്ങിയാണ് യു.ഡി.എഫ് ജയിച്ചത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് ധാരണയെന്ന് പുറത്ത് പറഞ്ഞ് പരത്തി, കൃത്യമായ അജണ്ട സെറ്റ് ചെയ്ത് ബി.ജെ.പിയും കോൺഗ്രസും പരസ്പരം വോട്ട് കൈമാറി.” എം.വി ഗോവിന്ദൻ വ്യക്തമാക്കി.

സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സംഘടനാപരമായി പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു. സർക്കാരിന് എതിരെ നടന്ന പ്രചാര വേലകൾ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതും സ്വയം വിമർശനമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി,എഫ് സർക്കാർ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുകയാണെന്നും, സസ്പെൻഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും എം.വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു.

English Summary

Following its unexpected assembly election defeat, the CPI(M) has approved its review report and initiated deep introspection. To pursue foundational course corrections, the party is seeking public feedback via the WhatsApp number 7999477716 and email (puthuvazhikal@gmail.com), ahead of a massive organizational review scheduled for August.

Follow Us