MVD: ട്രാഫിക് പിഴയിൽ 50% ഇളവ്, വൻ അവസരവുമായി എംവിഡി; അവസാന തീയതി എന്ന്?
MVD Kerala Traffic Fine Discount: മോട്ടോർ വാഹന വകുപ്പോ പോലീസോ തയ്യാറാക്കിയ എല്ലാത്തരം ഗതാഗത നിയമലംഘന ചലാനുകൾക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക. 2026 മാർച്ച് 31-ന് മുമ്പ് തയ്യാറാക്കിയ ചലാനുകൾക്കാണ് ഇളവ് അനുവദിക്കുന്നത്. കൂടാതെ, നിലവിൽ കോടതി വ്യവഹാരങ്ങളിലേക്ക് കടന്നിട്ടില്ലാത്ത ചലാനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് ചലാൻ ലഭിച്ചിട്ടും പിഴ അടയ്ക്കാത്തവർക്ക് ആശ്വസിക്കാം. സുവർണാവസരവുമായി മോട്ടോർ വാഹന വകുപ്പും പോലീസും. മുമ്പ് ലഭിച്ച ചലാനുകളിലെ പിഴയുടെ 50 ശതമാനം (പകുതി തുക) മാത്രം അടച്ച് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കാൻ പുതിയ പദ്ധതിയിലൂടെ അവസരമൊരുങ്ങുന്നു. ചലാൻ കുടിശ്ശികയുള്ള വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടികളും സേവന വിലക്കുകളും പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രാഫിക് പിഴയിൽ 50% ഇളവ്
മോട്ടോർ വാഹന വകുപ്പോ പോലീസോ തയ്യാറാക്കിയ എല്ലാത്തരം ഗതാഗത നിയമലംഘന ചലാനുകൾക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക. 2026 മാർച്ച് 31-ന് മുമ്പ് തയ്യാറാക്കിയ ചലാനുകൾക്കാണ് ഇളവ് അനുവദിക്കുന്നത്. കൂടാതെ, നിലവിൽ കോടതി വ്യവഹാരങ്ങളിലേക്ക് കടന്നിട്ടില്ലാത്ത ചലാനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
ALSO READ: കൊങ്കൺ പാതയിൽ സമയമാറ്റം: മംഗള, നേത്രാവതി എക്സ്പ്രസുകൾ വൈകിയോടും
അവസാന തീയതി?
2026 നവംബർ 1 മുതൽ 2027 ജനുവരി 31 വരെയാണ് ഈ സൗകര്യം ലഭിക്കുക. പിഴ കുടിശ്ശിക വരുത്തുന്ന വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും മറ്റ് എംവിഡി സേവനങ്ങൾ (ആർസി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം മുതലായവ) നൽകുന്നത് തടയുന്ന പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. അതിനാൽ, ഈ സമയപരിധിക്കുള്ളിൽ ഇ-ചലാൻ പോർട്ടൽ വഴിയോ പരിവാഹൻ വെബ്സൈറ്റ് വഴിയോ കുടിശ്ശികകൾ പരിശോധിച്ച് പകുതി തുക അടച്ച് കേസുകൾ ഒഴിവാക്കാൻ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടതാണ്.
വാഹന മോഡിഫിക്കേഷന് അനുമതി
വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ നിബന്ധനകളോടെ അനുമതി നൽകിക്കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. എൻജിനും നിറവും വാഹനത്തിന്റെ ചേസിസും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് ഗതാഗത വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
വാഹനങ്ങളിൽ നടത്തുന്ന എല്ലാവിധ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം അനുമതി വാങ്ങി വേണം ഓരോ മാറ്റങ്ങളും വരുത്താൻ. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ചു നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനത്തിൽ ഉപയോഗിക്കാൻ പാടില്ല.
English Summary:
The Kerala Motor Vehicles Department has announced a special opportunity for motorists to settle pending traffic fines by paying just 50% of the original amount. The scheme covers traffic challans issued by the MVD or the police on or before March 31, 2026, provided court proceedings have not already commenced.