MVD: ഡപ് ഡപ് ശബ്ദമൊന്നും ഇനി വേണ്ട! പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

Modified Bullet Silencer: മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്റ്റേജ് 4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ ക്രമീകരണങ്ങള്‍. ശബ്ദം വര്‍ധിപ്പിക്കാനായി പുകക്കുഴലിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നതാണ് രീതി. ഇത് ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

MVD: ഡപ് ഡപ് ശബ്ദമൊന്നും ഇനി വേണ്ട! പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

ബുള്ളറ്റ്‌

Published: 

07 Sep 2025 | 01:31 PM

കൊച്ചി: ബുള്ളറ്റില്‍ ശബ്ദ ക്രമീകരണങ്ങള്‍ വരുത്തുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നടപടിയ്‌ക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ബുള്ളറ്റില്‍ ശബ്ദം വര്‍ധിപ്പിക്കുന്നതിന് പുകക്കുഴലില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴയടച്ച് സൈലന്‍സറുകള്‍ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനങ്ങള്‍ ഹാജരാക്കാമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കി. മോട്ടോര്‍ വാഹനവകുപ്പ് നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്റ്റേജ് 4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ ക്രമീകരണങ്ങള്‍. ശബ്ദം വര്‍ധിപ്പിക്കാനായി പുകക്കുഴലിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നതാണ് രീതി. ഇത് ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

റെഡ് റുസ്റ്റര്‍, ടൈല്‍ ഗണ്ണര്‍, വൈല്‍ഡ് ബോര്‍, ഇന്‍ഡോരി, ബാരല്‍, ഷാര്‍ക്ക്, മെഗാഫോണ്‍, ബഡാ പഞ്ചാബി തുടങ്ങിയ തരത്തിലുള്ള സൈലന്‍സറുകളാണ് ഇരുചക്രവാഹനങ്ങളുടെ ശബ്ദം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇതുവഴി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് പലരുടെയും ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: Safe Kerala Project: സേഫ് കേരള കട്ടപ്പുറത്തായോ? പരിശോധനയ്ക്ക് പോകാന്‍ ആളുമില്ല വാഹനവുമില്ല!

ഇത് വായുമലിനീകരണത്തിന് കാരണമാകുന്നു. സാധാരണയായി 92 ഡെസിബെല്‍ വരെ ശബ്ദമേ ഇരുചക്രവാഹനങ്ങള്‍ക്ക് പാടുള്ളൂ. എന്നാല്‍ ബുള്ളറ്റുകളില്‍ ശബ്ദം വര്‍ധിപ്പിച്ച് ഇരട്ടിയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

Follow Us
Related Stories
Kerala Weather Update: കേരളത്തെ വലച്ച് കാലവര്‍ഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Arjun Ayanki: അടിയന്തര സാഹചര്യത്തിൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദ്ദേശം! കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്ത്
Hospital Pay Wards : വരുമാന പരിധി പ്രശ്നമല്ല, ഇനി എല്ലാവർക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡ് എടുക്കാം
കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ
Kerala Floods : പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ, എം.വി.ഡി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Pinarayi vijayan: ഔദാര്യമല്ല! ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമം; സർക്കാരിനെതിരെ പിണറായി വിജയൻ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു