National General Strike: പണിമുടക്കാം…ബന്ദ് നിയമവിരുദ്ധം, പ്രതിഷേധിക്കാർ ചെയ്യുന്നതിന്റെ നിയമ സാധ്യത ഇങ്ങനെ

The Legality of Strikes and Hartals in India: ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം ചില വ്യവസ്ഥകൾക്ക് വിധേയമായി നിയമപരമായി അനുവദനീയമായ ഒരു അവകാശമാണിത്. ഇതിന് പല ഘട്ടങ്ങളും ഉണ്ട്.

National General Strike: പണിമുടക്കാം...ബന്ദ് നിയമവിരുദ്ധം, പ്രതിഷേധിക്കാർ ചെയ്യുന്നതിന്റെ നിയമ സാധ്യത ഇങ്ങനെ

Strike

Published: 

08 Jul 2025 16:15 PM

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നാളെ വിവിധ ട്രേഡ് യൂണിയനുകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കാനും പ്രതിഷേധിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ടോ… പ്രതിഷേധിക്കാനുള്ള അവകാശവും പ്രതികരിക്കാനുള്ള അവകാശവും ഉണ്ട്. എന്നാൽ പണിമുടക്കാനുള്ള അവകാശം ഒരു മൗലീക അവകാശമായി ഭരണഘടനയിൽ പറയുന്നില്ല. എന്നാൽ ഇതൊരു നിയമപരമായ അവകാശവുമാണ്.

പണിമുടക്കുകൾക്ക് നിയമപരമായി അടിത്തറ നൽകുന്ന പ്രധാന നിയമം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് 1947 ആണ്. ഈ നിയമം പണിമുടക്കുകളെ നിർവചിക്കുകയും അവ നിയമപരം ആകാനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും നിശ്ചയിക്കുകയും ചെയ്യുന്നുണ്ട്.

 

ഹർത്താൽ / ബന്ദ്

 

പണിമുടക്കുകൾക്കൊപ്പം തന്നെ മലയാളികൾ പരിചിതമായ രണ്ടു വാക്കുകൾ ആണ് ഹർത്താലും ബന്ദും. ഇത് പണിമുടക്കിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഒന്നാണ് ബന്ദ്. 1997 കേരള ഹൈക്കോടതി ഇത് നിരോധിച്ചിട്ടുണ്ട്. കൂടാതെ ഹൈക്കോടതിവിധിയെ സുപ്രീംകോടതി ശരി വയ്ക്കുകയും ചെയ്തു. കാരണം ഇത് പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ജോലി ചെയ്യാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ്.

ഇനി ഹർത്താലിന്റെ കാര്യം എടുത്താൽ പ്രതിഷേധ സൂചകമായി സ്ഥാപനങ്ങൾ സ്വമേധയാ അടച്ചിടുന്നതിനെയാണ് അർത്ഥമാക്കുന്നത്. എന്നാൽ ഹർത്താലിന്റെ പേരിൽ ബന്ദിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയോ ആളുകളെ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരം സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളും ഉണ്ട്.

 

Also read – ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാകാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ച

പണിമുടക്ക് എന്ത്

ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം ചില വ്യവസ്ഥകൾക്ക് വിധേയമായി നിയമപരമായി അനുവദനീയമായ ഒരു അവകാശമാണിത്. ഇതിന് പല ഘട്ടങ്ങളും ഉണ്ട്.

നോട്ടീസ്: പൊതു ഉപയോഗ സേവനങ്ങളിൽ (Public Utility Services) ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പണിമുടക്കുന്നതിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം. അല്ലാത്തപക്ഷം, പണിമുടക്ക് നിയമവിരുദ്ധമാകും.

നിരോധനങ്ങൾ: അനുരഞ്ജന (conciliation) അല്ലെങ്കിൽ ആർബിട്രേഷൻ (arbitration) നടപടികൾ നടക്കുന്ന സമയത്തോ, അവാർഡുകൾ നിലവിലുള്ളപ്പോഴോ പണിമുടക്കാൻ പാടില്ല.

ട്രേഡ് യൂണിയൻ ആക്ട്, 1926: ട്രേഡ് യൂണിയനുകൾക്ക് സംഘടിക്കാനും ചില സാഹചര്യങ്ങളിൽ പണിമുടക്കാനും ഈ നിയമം പരിമിതമായ അവകാശം നൽകുന്നു.

 

സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ വിധികൾ പണിമുടക്കാനുള്ള അവകാശത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു അവസാന ആശ്രയമായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് ചട്ടം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും