National Strike Day: പണിമുടക്കിന്റെ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക… പണി വരുന്ന വഴികൾ ഇവയെല്ലാം

Important Things to Know When You Go Out at today: ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അവശ്യ സർവ്വീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, എയർപോർട്ട്/റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ എന്നിവർക്കും പൊതുവേ ഇളവ് നൽകാറുണ്ട്.

National Strike Day: പണിമുടക്കിന്റെ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക... പണി വരുന്ന വഴികൾ ഇവയെല്ലാം

National Strike Day

Published: 

09 Jul 2025 06:02 AM

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് വീട്ടിലിരുന്നു പ്രതിഷേധിക്കാനാണ് പലരും ശ്രമിക്കാറ്. വീണു കിട്ടുന്ന അവധി ദിവസം അടുത്തുള്ള സ്ഥലങ്ങളിലേക്ക് കറങ്ങാനിറങ്ങാം എന്ന ചിന്ത ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ബസ്, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ മിക്കവാറും ലഭ്യമായിരിക്കില്ല. ഇത് മുൻകൂട്ടി കണ്ട് നിങ്ങളുടെ യാത്രകൾ ക്രമീകരിക്കുക. അത്യാവശ്യമെങ്കിൽ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തുക.
  • സ്വകാര്യ വാഹനങ്ങൾ സാധാരണയായി തടയില്ലെങ്കിലും, ചിലയിടങ്ങളിൽ സമരക്കാരുടെ തടസ്സങ്ങൾ ഉണ്ടാവാം. യാത്രകൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.
  • ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അവശ്യ സർവ്വീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, എയർപോർട്ട്/റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ എന്നിവർക്കും പൊതുവേ ഇളവ് നൽകാറുണ്ട്. എങ്കിലും, യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്ഥിതിഗതികൾ മനസിലാക്കുന്നത് നന്നായിരിക്കും.
  • ട്രെയിൻ യാത്ര: ട്രെയിൻ സർവീസുകളെ പണിമുടക്ക് സാധാരണയായി ബാധിക്കാറില്ല.

 

സ്ഥാപനങ്ങളുടെ പ്രവർത്തനം

 

  • ബാങ്കിങ്, സർക്കാർ,  മേഖലകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുള്ളതുകൊണ്ട്, സേവനങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. അത്യാവശ്യമായ ബാങ്കിംഗ്, പോസ്റ്റൽ കാര്യങ്ങൾ പണിമുടക്ക് ഇല്ലാത്ത ദിവസങ്ങളിൽ ചെയ്തു തീർക്കാൻ ശ്രമിക്കുക.
  • സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും കാര്യമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
  • മിക്കവാറും കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യസാധനങ്ങൾ തലേദിവസം വാങ്ങി വെക്കുന്നത് നല്ലതാണ്.
  • ആശുപത്രികളും മറ്റ് അവശ്യ ആരോഗ്യ സേവനങ്ങളും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും