National Strike Day: കൊച്ചിയിൽ സമരക്കാർ കെഎസ്ആർടിസി തടഞ്ഞു, പോലീസ് സഹായം തേടി ജീവനക്കാർ
Protesters Block KSRTC Buses in Kochi: തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

Strike Kerala
കൊച്ചി: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണി മുതൽ ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച അർദ്ധരാത്രി വരെ നീളും. ഇതുവരെയുള്ള സ്ഥിതിഗതികൾ അനുസരിച്ച് നിലവിൽ സ്വകാര്യ വാഹനങ്ങൾ അല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലില്ലെന്നാണ് വിവരം. പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടതിനാൽ സർവ്വകലാശാലകൾ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
കൊച്ചിയിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടയുന്ന സംഭവം ഉണ്ടായി. പ്രശ്നം രൂക്ഷമായതോടെ ജീവനക്കാർ പോലീസിന്റെ സഹായം ആവശ്യപ്പെട്ടു. പോലീസെത്തി സംഭവം ഒത്തുതീർപ്പാക്കി. കോഴിക്കോട്ടും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസ്സുകൾ മാത്രമാണ് നിലവിൽ ഓടുന്നത്.
അത്യാവശ്യത്തിനായി നഗരത്തിൽ ചില ഓട്ടോകൾ സർവീസ് നടത്തുന്നുണ്ടെന്നും വിവരമുണ്ട്.
Also read – പണിമുടക്കിന്റെ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക… പണി വരുന്ന വഴികൾ ഇവയെല്ലാം
പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടയാൻ സർക്കാരും കെഎസ്ആർടിസിയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബെസ്റ്റ് ടാക്സി ജീവനക്കാരും സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. നിലവിൽ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് എല്ലാ നഗരങ്ങളിലും കാണാൻ കഴിഞ്ഞിട്ടുള്ളത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
കുടിവെള്ളം, പാൽ, പത്രം, ആശുപത്രി എന്നിവയെ എല്ലാം പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് വിവരം. കളക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും നിശ്ചലമാകും.