National General Strike: മിനിമം വേതനം കൂട്ടണം … ആവശ്യങ്ങൾ പലതാണ്… ഈ പണിമുടക്ക് എന്തിന് എന്നറിയാമോ?
Nationwide general strike, led by CITU and other central trade unions: വൈദ്യുതി ഭേദഗതി ബിൽ 2022 പിൻവലിക്കാനും വൈദ്യുതിയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാനും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ വേണ്ടെന്നു വയ്ക്കാനും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്.

National Strike (1)
തിരുവനന്തപുരം: കേന്ദ്രസർക്കാരിന് നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നാളെ രാജ്യ വ്യാപകമായി പണിമുടക്കുന്നു. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും ഏകദേശം പ്രധാനപ്പെട്ട 17 ഓളം ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ദേശീയ പണിമുടക്ക്.
പ്രധാന അജണ്ടകളും ആവശ്യങ്ങളും
തൊഴിലാളി കോഡുകൾ റദ്ദാക്കുക
തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഒന്നാണ് തൊഴിലാളി കോഡുകൾ. ഇതനുസരിച്ച് തൊഴിൽ സമയം വർദ്ധിക്കുകയും തൊഴിലുടമകളുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം കുറയുകയും ചെയ്യും. നാല് പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതാണ് നാളത്തെ പണിമുടക്കിന്റെ പ്രധാന ആവശ്യം.
മിനിമം വേദനവും സാമൂഹ്യ സുരക്ഷയും
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനമായി ഉറപ്പിക്കാനാണ് മറ്റൊരാവശ്യം. എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രതിമാസം ഒമ്പതിനായിരം രൂപ മിനിമം പെൻഷനും സമഗ്രമായ സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണം എന്നും പറയുന്നു.
സ്വകാര്യവൽക്കരണത്തിനെതിരെ
ഒരു മേഖല സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സ്വകാര്യവൽക്കരണത്തെയും ദേശീയ ധനസമ്പാദന പദ്ധതിയെയും യൂണിയനുകൾ ശക്തമായി എതിർക്കുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
തൊഴിലെടുക്കാനുള്ള അവകാശം മൗലിക അവകാശമാക്കുക സർക്കാർ ഒഴിവുകളിൽ എല്ലാം നിയമനം നടത്തുക തൊഴിലുകൾ ഇല്ലാത്തവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിക്കുന്നു.
വിലകയറ്റം നിയന്ത്രിക്കലും നികുതിയും
നിയന്ത്രിക്കുക ഭക്ഷണം മരുന്ന് കാർഷിക ഉത്പന്നങ്ങൾ യന്ത്രസാമഗ്രികൾ എന്നിവയുടെ ജി എസ് ടി ഒഴിവാക്കുക പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കേന്ദ്ര എക്സൈസ് കുറയ്ക്കുക സാർവത്രിക പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക. അതേ സമ്പന്നർക്ക് നികുതി ചുമത്തുക കോർപ്പറേറ്റ് നികുതി വർധിപ്പിക്കുക എന്നിങ്ങനെ ഒരു കൂട്ടം ആവശ്യങ്ങളും ഉണ്ട്.
വൈദ്യുതി ബില്ല് പിൻവലിക്കുക
വൈദ്യുതി ഭേദഗതി ബിൽ 2022 പിൻവലിക്കാനും വൈദ്യുതിയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാനും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ വേണ്ടെന്നു വയ്ക്കാനും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്.
പല ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ടവയെല്ലാമാണ്. അവകാശ സംരക്ഷണം തൊഴിൽ പരിഷ്കരണം സാമൂഹ്യക്ഷേമം സാമ്പത്തിക നയങ്ങൾ എന്നിവയ്ക്ക് ഊന്നൽ കൊടുത്ത് ഈ മേഖലയിലെ നിലവിലെ ആശങ്കകൾ ചൂണ്ടിക്കാട്ടുകയാണ് ഈ പണിമുടക്കിന്റെ ലക്ഷ്യം.