Navratri 2025: നവരാത്രി അവധി വരുന്നു; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

Navratri 2025, KSRTC Special Service: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഈ അധിക സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Navratri 2025: നവരാത്രി അവധി വരുന്നു; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

KSRTC

Published: 

14 Sep 2025 20:58 PM

തിരുവനന്തപുരം: നവരാത്രി അവധികളോടനുബന്ധിച്ച് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് നവരാത്രി സ്പെഷ്യൽ സർവീസ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്.

മഹാനവമി, വിജയദശമി അവധി ദിവസങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഈ അധിക സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ (24/09/2025 – 13/10/2025)

20:15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

21:45 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

22:15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

22:30 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

20:00 മലപ്പുറം – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

21:15 തൃശൂർ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

19:00 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

19:30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

17:30 അടൂർ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

15:10 പുനലൂർ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

18:00 കൊല്ലം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

17:20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

17:30 ചേർത്തല – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

17:40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

18:10 കോട്ടയം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

20:10 കണ്ണൂർ – ബെംഗളൂരു (SF) – മട്ടന്നൂർ, ഇരിട്ടി വഴി

21:40 കണ്ണൂർ – ബെംഗളൂരു(SF) – ഇരിട്ടി, കൂട്ടുപുഴ വഴി

20:15 പയ്യന്നൂർ – ബെംഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂർ വഴി

18:40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂർ വഴി

18:00 തിരുവനന്തപുരം – ബെംഗളൂരു(S/Dlx.) – നാഗർകോവിൽ, മധുര വഴി

18:30 തിരുവനന്തപുരം – ചെന്നൈ(S/Dlx.) – നാഗർകോവിൽ വഴി

19:30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്ന്

19:45 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

20:15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

21:15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

23:15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

20:45 ബെംഗളൂരു – മലപ്പുറം (SF) – കുട്ട, മാനന്തവാടി വഴി

19:15 ബെംഗളൂരു – തൃശൂർ (SF) – മൈസൂർ, കുട്ട വഴി

18:30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

19:30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

17:00 ബെംഗളൂരു – അടൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

17:30 ബെംഗളൂരു – കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

18:20 ബെംഗളൂരു – കൊട്ടാരക്കര (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

18:00 ബെംഗളൂരു – പുനലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

19:10 ബെംഗളൂരു – ചേർത്തല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

19:30 ബെംഗളൂരു – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

19:10 ബെംഗളൂരു – കോട്ടയം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

20:30 ബെംഗളൂരു – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി

21:45 ബെംഗളൂരു – കണ്ണൂർ (SF)(S/Dlx.) – ഇരിട്ടി, മട്ടന്നൂർ വഴി

22:00 ബെംഗളൂരു – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി

21:40 ബെംഗളൂരു – കാഞ്ഞങ്ങാട് – ചെറുപുഴ വഴി

19:30 ബെംഗളൂരു – തിരുവനന്തപുരം (S/DIx.) – നാഗർകോവിൽ വഴി

18:30 ചെന്നൈ – തിരുവനന്തപുരം (S/DIx.) – നാഗർകോവിൽ വഴി

19:30 ചെന്നൈ – എറണാകുളം (S/DIx.) സേലം, കോയമ്പത്തൂർ വഴി

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും