Kerala Assembly Election Result 2026: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല

Akhil Marar Suffers Defeat in Kerala Election, Prediction Fails: റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ താന്‍ ലീഡ് ചെയ്യുന്നുവെന്ന് വായിക്കുന്നത് കാത്തിരിക്കുകയാണെന്ന അഖിലിന്റെ പ്രഖ്യാപനം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് മറുപടിയായി അഖില്‍ മാരാര്‍ തോറ്റുവെന്നും പതിനായിരം വോട്ട് പോലും തികച്ചിട്ടില്ലെന്നും അരുണ്‍ കുമാര്‍ വായിക്കുകയും ചെയ്തു.

Kerala Assembly Election Result 2026: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല

അഖില്‍ മാരാര്‍

Published: 

04 May 2026 | 01:05 PM

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച അഖില്‍ മാരാര്‍ക്ക് കനത്ത തോല്‍വി. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു അഖിലിന്റെ പ്രഖ്യാപനം. എന്നാല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്കാണ് അഖിലിനെ വോട്ടര്‍മാര്‍ തള്ളിയത്. തൃക്കാക്കരയില്‍ വോട്ട് പിടിക്കുമെന്ന് പലതവണ അഖില്‍ മാരാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ താന്‍ ലീഡ് ചെയ്യുന്നുവെന്ന് വായിക്കുന്നത് കാത്തിരിക്കുകയാണെന്ന അഖിലിന്റെ പ്രഖ്യാപനം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് മറുപടിയായി അഖില്‍ മാരാര്‍ തോറ്റുവെന്നും പതിനായിരം വോട്ട് പോലും തികച്ചിട്ടില്ലെന്നും അരുണ്‍ കുമാര്‍ വായിക്കുകയും ചെയ്തു.

അഖില്‍ രാജ് എന്ന അഖില്‍ മാരാര്‍ പതിനായിരം വോട്ട് തികച്ച് പിടിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഇയാള്‍ക്ക് ലഭിച്ചത് 9,161 വോട്ടുകളാണ്. താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ അഖില്‍ ഒന്നാം സ്ഥാനത്താണ്. ആം ആദ്മി പാര്‍ട്ടി കഴിഞ്ഞാല്‍ താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ അടുത്തത് അഖില്‍ രാജ് ആണ്.

24303 വോട്ടുകള്‍ക്ക് അഖില്‍ രാജ് എന്ന അഖില്‍ കോട്ടാത്തല പിന്നിലാണ്. ആദ്യം യൂത്ത് കോണ്‍ഗ്രസ് ആകുകയും, പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്ത്, അവിടെ നിന്ന് യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും വന്ന് പിന്നീട് ട്വന്റി ട്വന്റിയില്‍ വന്ന് മത്സരിച്ച അഖില്‍ മാരാര്‍ കഷ്ടിച്ച് പിടിച്ചിരിക്കുന്ന 9,161 വോട്ടുകളാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ അവതാരകന്‍ ഡോ. അരുണ്‍ കുമാറിന കൊണ്ട് താന്‍ തൃക്കാക്കര മണ്ഡലത്തില്‍ മുന്നിലാണ് എന്ന് വായിപ്പിക്കുമെന്നായിരുന്നു മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കിടെ അഖിലിന്റെ വെല്ലുവിളി. അതിനാല്‍ തന്നെ അരുണ്‍ കുമാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

എന്‍ഡിഎ-ട്വന്റി ട്വന്റി എന്നിവ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഖില്‍ മാരാര്‍ക്ക് പുറമെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ സിനിമാ താരങ്ങളെ പോലും ട്വന്റി ട്വന്റി മത്സരരംഗത്തേക്ക് എത്തിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു.

നിങ്ങള്‍ ആഘോഷിക്കൂ

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടാണ് രാവിലെ തന്നെ അഖില്‍ മാരാര്‍ എത്തിയത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. എല്ലാവരും വോട്ടെണ്ണല്‍ തങ്ങളുടെ വീടുകളില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.

Also Read: KT Jaleel: പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു

ഭാര്യ രാജലക്ഷ്മിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതുകാരണമാണ് ആശുപത്രി വാസമെന്നും അഖില്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. നിങ്ങളെല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം, ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും, എന്നും അഖില്‍.

English Summary

Twenty20 candidate Akhil Marar was defeated in the Kerala Assembly election. His earlier claim of victory did not come true. The result drew attention due to his public statements before the polls.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു