നെടുമ്പാശേരി അപകടം: കമ്പനിയുടെ വിദഗ്ധരെത്തി മിനി കൂപ്പർ പരിശോധിച്ചു; ഇന്ന് കസ്റ്റഡി അപേക്ഷ നൽകാൻ പോലീസ്
Nedumbassery accident: മിനി കൂപ്പർ പരിശോധനയുടെ രേഖാമൂലമുള്ള റിപ്പോർട്ട് ഔദ്യോഗികമായി കമ്പനി അധികൃതർ ഡിവൈ.എസ്.പി. ബൈജു പൗലോസിന് കൈമാറും. അതേസമയം കേസിലെ ഒന്നാം പ്രതി ആലപ്പുഴ സ്വദേശിയായ 19 വയസുകാരൻ സുഹൈൽ സജീവിനെയും മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

Nedumbassery Accident Experts Arrive To Examine The Mini Cooper
കൊച്ചി: മൂന്ന് ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടവുമായി ബന്ധപ്പെട്ട്, കമ്പനിയുടെ സാങ്കേതിക വിദഗ്ധർ എത്തി വാഹനം പരിശോധിച്ചു. അപകടം നടക്കുമ്പോൾ കാറിന്റെ വേഗവും ബ്രേക്ക് ചെയ്തിട്ടുണ്ടോ എന്നറിയാനുമുള്ള പരിശോധനയുമാണ് ഡൽഹിയിൽ നിന്ന് എത്തിയ വിദഗ്ധരുടെ നേതൃത്വത്തിൽ നടന്നത്. കുറ്റപത്രം ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നടപടി. പരിശോധനയുടെ രേഖാമൂലമുള്ള റിപ്പോർട്ട് ഔദ്യോഗികമായി കമ്പനി അധികൃതർ ഡിവൈ.എസ്.പി. ബൈജു പൗലോസിന് കൈമാറും. അതേസമയം കേസിലെ ഒന്നാം പ്രതി ആലപ്പുഴ സ്വദേശിയായ 19 വയസുകാരൻ സുഹൈൽ സജീവിനെയും മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതിയായ സുഹൈലിന്റെയും മറ്റ് പ്രതികളായ നിനവ്, അമീർ, ജോയൽ എന്നിവരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ALSO READ: തൊണ്ടിമുതലിൽ കൈവെച്ചു; എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ
സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ പ്രതികൾ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ തുടരുകയാണ്. ഇനി ഹൈക്കോടതിൽ ജാമ്യാപേക്ഷ സമർപ്പിക്കുക എന്നതാണ് പ്രതികൾക്ക് മുന്നിലുള്ള അടുത്ത വഴി. ഇന്ന് പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ ഉണ്ടാകുന്ന തീരുമാനം കേസിൽ ഏറെ നിർണായകമാകും എന്ന് കരുതപ്പെടുന്നു.
സുഹൈൽ സജീവടക്കം നാലു പ്രതികളെ വിട്ടു കിട്ടാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളിലടക്കം വ്യക്തത വരുത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒക്ടബോർ 11ന് പുലർച്ചെയാണ് മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടം ഉണ്ടായത്.
അതേസമയം മിനി കൂപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മോട്ടോർ വാഹനവകുപ്പ്, പോലീസ്, സിയാൽ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം തുടർപരിശോധന നടത്തി. അത്താണി സിഗ്നൽ മുതൽ വിമാനത്താവളം വരെയുള്ള റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. വളവുകൾ, യുടേണുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ, എ ഐ നിരീക്ഷണ ക്യാമറകൾ, റോഡ് മാർക്കിങ്ങുകൾ, ദിശാ സൂചികകൾ എന്നിവയുടെ സാധ്യതകൾ സംഘം പരിശോധിച്ചു. നിർദേശങ്ങളുടെ വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.
English Summary
In connection with the Mini Cooper accident at Nedumbassery, technical experts from the company arrived from Delhi to examine the vehicle. The inspection was conducted to determine the car’s speed at the time of the accident and whether the brakes had been applied. The company officials will formally submit a written report on these findings to DySP Baiju Poulose. Meanwhile, the police are set to file an application today seeking custody of the primary accused 19-year-old Suhail Sajeev, a native of Alappuzha, along with the other accused in the case.