Kerala weather update: ഇന്ന് ആറ് ജില്ലക്കാർക്ക് മഴ, ന്യൂഇയറും മഴ നനഞ്ഞ് ആഘോഷിക്കണോ?
New Year’s Rain Alert: ജനുവരി ഒന്നിന് കേരളത്തിലെ ഒമ്പത് ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത.
കൊച്ചി: കേരളത്തിൽ പുതുവർഷാഘോഷങ്ങൾക്കിടയിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കാണുന്നത്. മാപ്പ് പ്രകാരം താഴെ പറയുന്ന ജില്ലകളിൽ മഴ പെയ്തേക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ നിലവിൽ നേരിയ മഴയ്ക്കാണ് സാധ്യത. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന് പ്രവചനമുണ്ട്.
Also Read: Kochi New Year 2026 Celebration: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം
ജനുവരി ഒന്നിന് കേരളത്തിലെ ഒമ്പത് ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത.
ഇതോടെ സംസ്ഥാനത്തെ തെക്കൻ-മധ്യ ജില്ലകളിൽ പൂർണ്ണമായും മഴ ലഭിച്ചേക്കും.
തുടർന്നുള്ള ദിവസങ്ങളിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രം നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. ജനുവരി 3ന് എറണാകുളം, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴ പെയ്തേക്കാം.
മഴയുടെ തീവ്രത കുറഞ്ഞത് ആയതിനാൽ വലിയ തോതിലുള്ള തടസ്സങ്ങൾ ആഘോഷങ്ങൾക്ക് ഉണ്ടായേക്കില്ല. എങ്കിലും പുതുവർഷാഘോഷങ്ങൾക്കായി പുറത്തിറങ്ങുന്നവർ കുടയോ റെയിൻകോട്ടോ കരുതുന്നത് ഉചിതമായിരിക്കും. ഉത്തര കേരളത്തിലെ ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.